പുലികളിപ്പാട്ട് ....
രചന -ഡോ .എം .എസ് .ശ്രീകുമാർ
വൃ ത്തം -നതോന്നത
ലക്ഷണം : ഗണം ദ്വക്ഷരമെട്ടെണ്ണം
ഒന്നാം പാദത്തിലന്ത്യമായ് ,
ഗണമാറരനിൽക്കേണം
രണ്ടുമെട്ടാമതക്ഷരേ ,
ഗുരു തന്നെയെഴുത്തെല്ലാം ;
ഇശ്ശീലിൻപേർ നതോന്നത .
(അവലംബം -വൃത്ത മഞ്ജരി -1904)
വായ്ത്താരി ......
പുലിക്കൊട്ടും പനം തേങ്ങേം
പുലിക്കൊട്ടും പനം തേങ്ങേം
പുലിക്കൊട്ടും പനം തേങ്ങേം
തകിട തരികിട തോം ......
പാട്ട് ....
അറുന്നൂറു പുലിക്കൂട്ടം ആറുനീന്തിക്കടന്നപ്പോൾ
അതിലൊരു പുലിയുടെ തല കണ്ടില്ല .....! (പുലിക്കൊട്ടും ...)
ചിരിച്ചും കുമ്പ കുലുക്കി, കരത്തിനാൽ മുദ്ര കാട്ടി -
പുലിക്കൂട്ടത്തിൻ വരവു കാണു മാളോരെ ...... .! (പുലിക്കൊട്ടും ...)
വരയൻ പുലിയും പിന്നെ കരിവീട്ടി കണക്കുള്ള -
കരിമ്പുലി പുള്ളിപ്പുലി കാണുമാളോരേ ..... .! (പുലിക്കൊട്ടും ...)
പൊരിവെയിൽ പെരുമഴ വകവയ്ക്കാ തിടം വലം -
ചുവടുകൾ വച്ചിതാടും പുലിക്കൂട്ടങ്ങൾ .............. ! (പുലിക്കൊട്ടും ...)
അകത്തും പുറത്തു മൊന്നായ് നുരയുന്ന ലഹരി പോൽ -
പെരും ചോടുവച്ചിതാടും പുലിക്കൂട്ടങ്ങൾ ......... ! (പുലിക്കൊട്ടും ...)
കദനത്താൽ കരയുവാൻ കരളിൽക്കണ്ണീരുതീർന്നേ -
പുലികളിച്ചു വടിനാൽ ആടിത്തീർത്തീടാം ...... ! (പുലിക്കൊട്ടും ...)
You are Most Welcome to http://sreethaalam.blogspot.in/ also.....
© All Rights owned and reserved by Dr.M.S.Sreekumar-(vetdrskms@gmail.com)...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ