ഹേ മാതാ ഭാരതാംബേ ഇതാ ....
(ഭാവ ഗീതം-രചന -ഡോ .എം.എസ് .ശ്രീകുമാർ ) Rhythm-6/8
You are most Welcome to
Pl.Subscribe…http://www.youtube.com/user/drmssreekumar
ഹേ മാതാ...ഭാരതാംബേ ഇതാ ....,
നിനക്കായ് തുടിക്കും ഹൃദയങ്ങൾ...
പോരാട്ടം നേരിൻ ഉറവാകാൻ ,
അരുളേണെ വരമെന്നും....... (ഹേ മാതാ.....)
മൂല്യങ്ങൾ കൈവിടാതെന്നെന്നും,.....
മുന്നേറാൻ കാത്തുകൊള്ളേണം നീ ....
ആകാശം നിറയും കരിമേഘം -പുതു -
മാരിയായ് കുളിരായ് പൊഴിയട്ടേ .... (ഹേ മാതാ.....)
എൻ രാജ്യം എൻ ജീവൽ സ്പന്ദം ,.....
അതെന്നാളും ,എൻ ജീവന മന്ത്രം....
പൊൻ നാളം തെളിയും പുതു ലോകം,.....
അതിലെൻ ഇൻഡ്യ ഉയരും തെളി നാളം .... (ഹേ മാതാ.....)
©sreethaalam.
N.parur,S.India-mssreekumarji@gmail.com (17-4-`16-9.30pm)