fromstads

2016, മേയ് 26, വ്യാഴാഴ്‌ച

Sanathanam-New page starts-Page-1

സനാതനം....
പുതിയ പേജ് ആരംഭിയ്ക്കുന്നു...ഡോ .എം.എസ്.ശ്രീകുമാർ 


ലോകത്തിലെ അറിവിന്റെ ശേഖരം പരിഗണിയ്ക്കുമ്പോൾ , മൂല്യത്തിന്റെ തുലനത്തിൽ  ഭാരതം അക്ഷയ ഖനി തന്നെയാണ് . പ്രാകൃതം മുതൽ സംസ്കൃതം വരെയും (`സംസ്കരിയ്ക്കപ്പെടാത്ത തു` മുതൽ `സംസ്കരിയ്ക്കപ്പെട്ടതു ` വരെയും) , ഗോത്ര ജ്ഞാനാബ്ധി മുതൽ  വേദജ്ഞാനാബ്ധി യുടെ ആഴങ്ങൾ വരെയും അത്  ആദ്യന്തരഹിതമായി   ശ്രേണിയിൽ  തുടരുന്നു .ഞാൻ ശ്രദ്ധിച്ച വീഡിയോകളിൽ,എന്റെ അറിവിന്റെ പരിധിയിൽ ഏകദേശം മനസ്സിലാകുന്നവയും ഭാരത സംസ്കാര ധാരയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തരക്കേടില്ല എന്നു തോന്നുന്നവയുമായ വീഡിയോകൾ  മറ്റു വായനക്കാരുമായി പങ്കു വയ്ക്കുക എന്നതു മാത്രമാണ്  ഈ പേജ് കൊണ്ട്  ഉദ്ദ്യേശിയ്ക്കുന്നത്‌ . വീഡിയോകളിലെ ഉള്ളടക്കത്തിന്റെ  അവകാശങ്ങൾ അതിന്റെ പകർപ്പവകാശകനും   ഗുണ ദോഷങ്ങളു ടെ വ്യാഖ്യാനം  അവരവരുടെ സ്വന്തം യുക്തിയ്ക്കും  വിടുന്നു... പക്ഷെ ,ഒരു കാര്യം പറയാം.ഉപരിപ്ലവമായ വിലയിരുത്തലിനും വ്യാഖാനത്തിനു മപ്പുറം  ആഴത്തിലേയ്ക്ക്  ഒന്നു  കടന്നു ചിന്തിയ്ക്കുമെങ്കിൽ ,ഏതെങ്കിലും ഒരു മുത്തെങ്കിലും ഇവയിൽ നിന്നും കിട്ടാതിരിയ്ക്കില്ല എന്നുറപ്പാണ് .
സനാതനം വീഡിയോ-ഒന്ന്....
ഈ വീഡിയോ ഞാൻ  ശ്രദ്ധിയ്ക്കുവാൻ പ്രധാന കാരണം ഇതിലെ പ്രഭാഷകന്റെ സംസ്കൃത ഭാഷയിലെ ഉച്ചാരണ ത്തിന്റെ മികവു കൊണ്ടാണ്. സാധാരണ ഗതിയിൽ  തമിഴ് ഭാഷ സംസാരിയ്ക്കുന്നവർ  സംസ്കൃതം ഉച്ചരിയ്ക്കുമ്പോൾ പല അപാകതകളും കടന്നുകൂടി കാണാറുണ്ട്‌ .പ്രത്യേകിച്ച്  ഖരാക്ഷരങ്ങളുടെ ഉച്ചാരണം. അതിനു ആരെയും പഴി പറഞ്ഞിട്ടു കാര്യമില്ല; എന്തെന്നാൽ തമിഴിൽ അത്തരം വാക്കുകളുടെ സാന്നിധ്യക്കുറവു തന്നെ! എന്നാൽ ഇദ്ദേഹം അത് വലിയൊരളവു വരെ മറി കടന്നിരിയ്ക്കുന്നു .(ഇനി ഹിന്ദിക്കാർ സംസ്കൃതം പറഞ്ഞാലോ ഭൂരിഭാഗത്തിനും അതിൽ ഹിന്ദി ശൈലി ഉണ്ടായിരിക്കുകയും ചെയ്യും എന്നതു  മറ്റൊരു വസ്തുത! .ഇതുപോലെ ഓരോ ഭാഷക്കാർക്കും ഇക്കാര്യത്തിൽ പോരായ്മകൾ ഉണ്ടായേക്കാം ) .
                                                               എന്നാൽ ഇദ്ദേഹം  ഇവിടെ ഉച്ചരിയ്ക്കുന്ന സംസ്കൃത ശ്ലോകങ്ങളിലെ  ഉച്ചാരണത്തിന്റെ സു ദൃഢത യും ,മുഖത്തു നിറഞ്ഞു നിൽക്കുന്ന സാത്വികഭാവവുമാണ്‌ ഈ പേജിൽ ഈ വീഡിയോ ഉൾപ്പെടുത്തുവാൻ എനിയ്ക്ക് പ്രചോദന മേകിയത് . തമിഴിലുള്ള ഈ  സത് സംഗ പ്രഭാഷണം ഈ അർത്ഥത്തിലോ പ്രഭാഷണത്തിന്റെ ഉള്ളടക്കത്തിന്റെ തലത്തിലോ   കേട്ടു നോക്കാവുന്നതാണ് ....