fromstads

2012, മേയ് 29, ചൊവ്വാഴ്ച

അതീത ബോധ സ്പര്‍ശം -Noosphere touch-Malayalam poetry-Dr.M.S.Sreekumar

You are also most welcome to the Home site SREETHAALAM and to get that Please click on this LINK http://sreethaalam.blogspot.in/

അതീത ബോധ സ്പര്‍ശം -
കവിത -ഡോ.എം. എസ് .ശ്രീകുമാര്‍ 









മദ്ധ്യാഹ്ന സ്വപ്നത്തില്‍ മന്ദാനിലന്‍ പോലെ 
നീലിമയിന്നും വന്നിരുന്നു................
വിഷാദ നയനങ്ങള്‍ ക്കെന്നു മിണയായ 
മാസ്മര സ്മേര സുഗന്ധ തൈലം പൂശി- 
മദ്ധ്യാഹ്ന സ്വപ്നത്തില്‍ മന്ദാനിലന്‍ പോലെ 
നീലിമയിന്നും വന്നിരുന്നു................

ഇളം നീല വെള്ളയിട ചേര്‍ന്ന പൂക്കള്‍ തന്‍
ചിത്രങ്ങളാം സ്വപ്ന രാജിയാല്‍ തീര്‍ത്തൊരു 
സൌമ്യമാമംബരം ചൂടി പ്രഭ പോലെ 
അരികത്തവള്‍ വന്നു നിന്നിരുന്നൂ .....
അരികത്തവള്‍ വന്നു നിന്നിരുന്നു ....

പ്രഥമമാ പ്രഭയെ ഞാന്‍ കണ്ടില്ല കണ്ടതു
സഹിത സതീര്‍ത്‌ഥ്‌യയെ മാത്രം......
പിന്നെയെന്‍ ചാരത്തവള്‍ വന്നിരുന്നെന്നെ 
നിര്‍ന്നിമേഷം നോക്കി നിന്നൂ..........

നീണ്ടിട തൂര്‍ന്ന മുടിയിളം കാറ്റിലായ്
ഇളകി നൃത്തം ചെയ്തിരുന്നു ..........
സ്നിഗ്ദ്ധ മധുരമാ പുഞ്ചിരിയെന്‍ 
ഹൃദയത്തില്‍ ശ്രുതി ചേര്‍ത്തിരുന്നു ....

പിന്നെയെന്‍ നെഞ്ചിനരികില്‍ ശിരസ്സുവ -
ച്ചെന്‍ കണ്ണില്‍ നോക്കിയിരുന്നു .....
കൂന്തലിന്‍ പ്രഭയെന്‍റെ കയ്യും കടന്നൊരാ
ക്ഷിതിയെയും സ്പര്‍ശിച്ചിരുന്നു .......

നല്കാനായ് കാത്ത പ്രപഞ്ച രഹസ്യത്തിന്‍ 
താക്കോലെടുക്കുവാനായ് തുനിയേ
സാകൂത മതിലൊന്നു നോക്കിമാത്രം 
മറ്റേതോ വിഷയത്തിലാമഗ്നയായ്‌.....

ആര്‍ദ്രത ഹൃദയത്തിനേകും ചിരിയുമായ് 
വീണ്ടുമവളെന്തിനായ് വന്നതോ ?!............
ഹൃദയ മുറപ്പിച്ചോരവകാശ ബോധത്തിന്‍ 
സ്മരണയുണര്‍ത്തിടാനായിടുമോ ?!........

അപരാധ മില്ലതില്‍ പതിരില്ല കൊയ്തതില്‍
അനുഭവവേദ്യമല്ലേയതെന്നും !.....................
ആ കാവ്യ ഭംഗിയെ മാത്രമല്ലേയെന്നും.
`നീ`യെന്നു ഞാനുര ചെയ്തതുള്ളൂ !............   


TO WATCH THE VIDEO VERSION OF THIS POETRY CLICK  THE  LINK BELOW........
ഈ കവിതയുടെ വീഡിയോ രൂപാന്തരം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക ......
http://www.youtube.com/watch?v=JEnAnpYi_F0

                                                                                                                               

                                                                                                                                          17-4-`12- 3-30pm





© All rights owned by Dr.M.S.Sreekumar.(vetdrskms@gmail.com)