fromstads

2015, നവംബർ 28, ശനിയാഴ്‌ച

അഗളി മാമലയ്ക്കുമിന്നു ഹര ഹരോ ഹര !!
(Lyrics-ഭാവഗീതം-ഡോ .എം.എസ് .ശ്രീകുമാർ  ) -Rhythm-6/8

റാമചാമ്യേയ് .....റങ്കചാമ്യെയ് ... 
ധുങ്കു ധുങ്കു ധുങ്ക്ടാ (8 )
റാമച്ചാമി റങ്ക ച്ചാമി എല്ലാം ചാമിയാർ ,അവർ ,
പെരുംകാടിൻ മടി യിലുള്ള പൊന്നു ച്ചാമികൾ  (ഹെയ് !!)
അട്ടപ്പാടി കാട്ടി ൽ പകൽ വെട്ടം വീഴുമ്പോൾ 
തൊട്ടു തൊട്ടു മുന്നിൽ ക്കാണുംവെട്ട നാമ്പുകൾ                       (റാമച്ചാമി റങ്കച്ചാമി.... )

മർമ്മ കലെയ്  പാർത്തു ധർമ്മ മൂർത്തിയായതും 
നമ്പി നേരു നോക്കി മണി കണ്‍o നായതും -ഹെയ് !!
അറുമുഖനായ്  വേലവനായ്   ഹര ഹരോ ഹര ,
അഗളി മാമലയ്ക്കു മിന്നു ഹര ഹരോ ഹര !!                            (റാമച്ചാമി റങ്കച്ചാമി.... )

മല്ലീശ്വര യോഗീശ്വര മലയുറവുകളെ ,
മണ്ണിലഗളി മണ്ണിലായി രക്ഷയേകണേ ,(2)
പുഴ ഭവാനി ശിരുവാണി തണ്ണീർ തൻ തീർഥ ത്താൽ 
മല മടക്കുകൾക്ക് നിന്റെ മഹിമ യേകണേ ....!!(2)              (റാമച്ചാമി റങ്കച്ചാമി.... )

റാമച്ചാമി- ഹെയ് ഹെയ് !!റങ്കച്ചാമി...ഹെയ് ഹെയ് !!
റാമച്ചാമി റങ്ക ച്ചാമി എല്ലാം ചാമിയാർ ,അവർ ,
പെരുംകാടിൻ മടി യിലുള്ള പൊന്നു ച്ചാമികൾ  (ഹെയ് !!)
അട്ടപ്പാടി കാട്ടി ൽ പകൽ വെട്ടം വീഴുമ്പോൾ 
തൊട്ടു തൊട്ടു മുന്നിൽ ക്കാണുംവെട്ട നാമ്പുകൾ   
അട്ടപ്പാടി കാട്ടി ൽ പകൽ വെട്ടം വീഴുമ്പോൾ 
തൊട്ടു തൊട്ടു മുന്നിൽ ക്കാണുംവെട്ട നാമ്പുകൾ
അട്ടപ്പാടി കാട്ടി ൽ പകൽ വെട്ടം വീഴുമ്പോൾ 
തൊട്ടു തൊട്ടു മുന്നിൽ ക്കാണുംവെട്ട നാമ്പുകൾ   

Written by Dr.M.S.Sreekumar on 28-10-`15-10.30pm to 11pm
© Sreethaalam Home studio,N.Parur,S.India-