fromstads

2011, ഫെബ്രുവരി 26, ശനിയാഴ്‌ച

PUNARJANMAGEETHAM -(Malayalam poetry)-Dr.M.S.SREEKUMAR.(P-1)



Please watch the related the General site http://sreethaalam.blogspot.com/ for the time being for more posts...




പുനര്‍ജന്മഗീതം
*******************
ഹേ...നിദ്രേ.............
സത്വരജസ്തമോ ഗുണങ്ങളുടെ സ്വാംശീകൃത രൂപമായി ,
ഒരു പുനര്‍ജ്ജനിക്കായുള്ള നൂതന ജനിതക ബിന്ദുക്കള്‍ സംഭരിച്ച്‌
നീ എന്നിലേക്ക്‌ കടന്നുവരിക ........
എന്റെ സ്വപ്നങ്ങളെ ,ജാഗ്രത് സ്വപ്നങ്ങളെക്കാള്‍ ധന്യമാക്കിക്കൊണ്ട്
നീ എന്നിലേക്ക്‌ കടന്നുവരിക ........
അവിടെയെങ്ങും നിന്റെ നിഗൂഡ നൃത്തത്തിന്റെ മാധുര്യം
എന്നില്‍ നിറയട്ടെ !
അവിടെയെങ്ങും നിന്റെ താളബോധം ഞാന്‍
അനുഭവിച്ചറിയട്ടെ...........
ഹേ...നിദ്രേ..... ............
നീയെന്‍ ജന്മത്തിന്‍ പാതയിലെ നാഴികക്കല്ലായിത്തീരുക...............
നിന്‍ പ്രശന്തോപരിതല സമുദ്രത്തിന്റെ
ആഴത്തിലുള്ള ചുഴികളിലേക്ക് ഊളിയിട്ടിറങ്ങാന്‍ -
എന്നെ അനുവദിക്കുക ..............
നീയെന്‍ സ്മൃതികളിലെ രാഗമായിരിക്കുക..........
നിന്നെ അറിയാന്‍ എന്നെ അനുവദിക്കുക .............
സര്‍വോപരിയായ് നീ ഞാനായിരിക്കുക!
നിദ്രേ.......നീയെനിക്കുണര്‍ത്തുപാട്ടാവുക...........................

                                                                               ഡോ.എം .എസ്‌.ശ്രീകുമാര്‍ .

(ഗുരു നിത്യ ചൈതന്യയതി ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളില്‍ മന:ശാസ്ത്രം മാസികയില്‍ ഉറക്കത്തെക്കുറിച്ചും ഉറക്കത്തില്‍ സംഭവിക്കുന്ന
ജനിതകമാറ്റങ്ങളടക്കമുള്ള ശാരീരിക മാനസിക മാറ്റങ്ങളെ പ്രതിപാദിച്ച് എഴുതിയ ലേഖനത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് എഴുതിയ വരികള്‍ ...)