fromstads

2014, മേയ് 28, ബുധനാഴ്‌ച

MUSIC THREAD Page of Sreethaalam Starts.....`ശ്രീതാളം`/`ശ്രീകാവ്യശ്രീ`യുടെ സംഗീതച്ചരട്....എന്ന പേജ് ആരംഭിയ്ക്കുന്നു.......

(You are most Welcome to......http://sreethaalam.blogspot.in/  also)                   ...സംഗീതച്ചരട് പേജ് ..
`MUSIC THREADS` by Dr.M.S.Sreekumar....                                   MTP-1

എന്താണ് സംഗീതച്ചരടിൽ ?!!
പലപ്പോഴായി മനസ്സിൽ വന്ന്  മിന്നി മറഞ്ഞു പോകുന്ന വരികളും , റ്റ്യു ണുകളും ഉണ്ട് .സന്ദർഭം അനുവദിയ്ക്കുമെങ്കിൽ ഇവ മൊബൈൽ ഫോണിൽ റെക്കോഡു ചെയ്തു വയ്ക്കുകയോ ,എഴുതി വയ്ക്കുകയോ ചെയ്യാറുണ്ട് .എന്നാൽ ഇവയെ മ്യു സിക്കൽ ബിറ്റുകൾ ചേർത്ത്  ഒരു ഗാനമായി രൂപാന്തര പെടുത്തി അപ്ലോഡ് ചെയ്യുവാൻ മിക്കപ്പോഴും കഴിയാറില്ല ;കാരണം കമ്പ്യൂട്ടർ മ്യുസിക്  ജനറേറ്റിംഗ് പ്രോഗ്രാമുകൾ വഴിയോ ,മാന്വലായോ  ഇത്  ചെയ്യുന്നതിന്‌ ധാരാളം സമയവും അതിനു തക്ക സാഹചര്യങ്ങളും ആവശ്യ മായി വരുന്നു എന്നത് പ്രായോഗിക തലത്തിലെ ഒരു  പരിമിതി തന്നെയാണ്   .
ഈ സാഹചര്യത്തിലാണ് ,എന്തുകൊണ്ട് അടിസ്ഥാന താളവും ,രാഗ ഭാവവും മാത്രം ഉൾപ്പെടുത്തി മ്യു സിക്കൽ ബിറ്റുകൾ ഇല്ലാതെ തന്നെ അല്ലെങ്കിൽ വളരെ അത്യാവശ്യമായ റിതവും മറ്റും മാത്രം , ആദ്യ പടി എന്ന നിലയിൽ ഉൾപ്പെടുത്തി ,ചിന്തയിൽ കടന്നു വന്ന ഗാനത്തെ നഷ്ടപ്പെടാതെ സൂക്ഷിച്ചു വയ്ക്കുകയും പ്രസിദ്ധീകരിയ്ക്കുകയും ചെയ്തുകൂടാ ?!, എന്ന ചിന്ത കഴിഞ്ഞ രണ്ടു വർഷമായി മനസ്സിൽ കൊണ്ടു നടന്നത് ...ഇങ്ങനെ ചിന്തിച്ചു പോയതിനും കാരണമുണ്ട് .ഉദാഹരണത്തിന് `മൂകാംബികേ `എന്ന തലക്കെട്ടിൽ (http://sreekavyasree.blogspot.in/2012_11_07_archive.html    ) എഴുതിയ ഒരു ഗാനം ഇതുവരെയും മ്യു സിക്കൽ ബിറ്റുകൾ ചേർത്ത് ഒരു ഗാനമായി അവതരിപ്പിയ്ക്കുവാൻ കഴിഞ്ഞില്ല എന്നത് ഒരു വിഷമമായി ഉള്ളിൽ നിലനിന്നിരുന്നു ....അങ്ങനെ മറ്റു പല ഗാനങ്ങളും .....മേൽപ്പറഞ്ഞ രീതിയിൽ ഇവയെ പ്രസിദ്ധീകരിച്ചു സൂക്ഷിച്ചാൽ ,പിന്നീട് ഈ ട്രാക്കിലോ ,വേറെ വോയിസ് ട്രാക്കിലോ;സമയം പോലെ; ഇൻസ്ട്രുമെന്റൽ ട്രാക്ക് ,വിഷ്വൽസ് എന്നിവ മിക്സ്‌ ചെയ്ത് പുതിയ വീഡിയോ ആയോ,അല്ലെങ്കിൽ ഉപകരണ സംഗീതത്തോടെയുള്ള ഗാനമായോ ഇവയെ രൂപ പ്പെടുത്താവുന്നതേയുള്ളൂ ...(അതായത് ഈ സംഗീതച്ചരടിൽ ഇൻസ്ട്രുമെന്റൽ ട്രാക്ക് , കൂടുതൽ നല്ല വിഷ്വൽസ് തുടങ്ങിയ പൂക്കളെ പിന്നീടു കൊരുത്ത് നല്ല മാലയാക്കാം എന്നാണു വിചാരിയ്ക്കുന്നത്. )കൂടാതെ ശ്രീതാളം ബ്ളോഗുകൾക്ക് നാളിതുവരെ നല്ല നിലയിൽ പ്രോത്സാഹനം നല്കിയിട്ടുള്ള ഓരോരുത്തരുടെയും നല്ല അഭിപ്രായങ്ങളെ മുൻ നിറുത്തി `ഫൈനൽ സോംഗിൽ `ആവശ്യമെങ്കിൽ അൽപ്പം രൂപഭേദം വരുത്തുകയും ആകാം......

നിങ്ങൾ ഏവരുടെയും അനുഗ്രഹാശിസ്സുകൾ പ്രതീക്ഷിച്ചു കൊണ്ടും ,ഈ പേജിലെ ഗാനങ്ങൾ  ,-പ്രാഥമികമായി ചിട്ടപ്പെടു ത്തുന്ന `തനതു രചനകൾ` , -എന്നനിലയിൽ ഉണ്ടാകാവുന്ന പോരായ്മകളെയും സദയം ക്ഷമിച്ച്  അനുഗ്രഹിയ്ക്കണമെന്ന്  അപേക്ഷിച്ചുകൊണ്ടും ആദ്യ ഗാനം-`മൂകാംബികേ` എന്ന ഗാനം തന്നെ-പ്രസിദ്ധീകരിയ്ക്കുന്നു..........................ഡോ .എം.എസ് .ശ്രീകുമാർ .


ഈ ഗാനം ഇവിടെ കാണുവാൻ ഏതെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുവോ ?...ദയവു ചെയ്തു താഴെയുള്ള യു ട്യൂബ് ലിങ്കിൽ ക്ളിക്ക് ചെയ്താലും ......
http://youtu.be/e1KHgF7x6Ss