fromstads

2011, ഫെബ്രുവരി 27, ഞായറാഴ്‌ച

THAMOGARTHAM (THE BLACK HOLE)-Dr.M.S.SREEKUMAR.(P-2)



Please watch the related General site for the time being . http://sreethaalam.blogspot.com/ for more posts...

POETRY....
തമോഗര്‍ത്തം (The Black hole).
*****************
കണ്ണുകള്‍ പൂട്ടിക്കരള്‍ മയങ്ങുന്ന നേരത്തോരായിരം
വണ്ടിന്റെ മുരളിച്ചയോടെയാ കണ്ണില്‍ ,കറങ്ങിക്കറങ്ങി                                      
ത്തന്‍ വന്യമാംചിറകടിയൊച്ചയായ് ശ്രോത്ര നേത്രങ്ങളില്‍                                       അലയടിച്ചുയരുന്ന സാഗരത്തിരയോ നീ  മിഥ്യെ ?................................

സന്ധ്യയുടെ മുഖവും ചുവന്നുതുടുത്തിപ്പോള്‍ ഇരുളായി
ഇരുളിന്റെ നടുവില്‍ ഇരുട്ടിന്റെ രാജ്ഞിയായ്‌ വിഹരിക്കും
അന്ധകാരത്താമരതന്റെയുള്ളിലെ-                                                                             വിടരുമൊരുദലമോ നീ മിഥ്യെ?!.................................

പഴമതന്‍ ഗന്ധം തുളുമ്പുന്ന കൊട്ടാര                                                                                   ക്കെട്ടിന്നുകാവലായ് നില്‍ക്കുന്നജീര്‍ണിച്ച
വാതായനം മലര്‍ക്കെത്തുറന്നീടുമ്പോള്‍
നാസിക നാണിക്കും മാരുതഗന്ധമോ
നാരായരൂപിയാം നിന്‍ മണംമിഥ്യെ ?!......................

പേമാരിയില്‍ക്കൊടുംവേനലില്‍ കോട്ടങ്ങള്‍ തട്ടാതെ
നാഗങ്ങള്‍ സൂക്ഷിച്ച മണി മുത്തിനെപ്പോലെ-
ഹൃദയത്തിനുള്ളിലെ കനവൊരു മാത്രയില്‍
തകരുന്ന നേരത്തുപോഴിയുന്നഭാവമോ
കലികാലരൂപിയാം നിന്‍ മുഖം മിഥ്യെ ?!...................

മരണമൊരു  കാകന്റെ വിരുതോടെ വന്നോരു
കരളിന്റെ ഇതളിലായ് കൊത്തിപ്പറിച്ചു                                                                                        നഖങ്ങള്‍ തന്‍ ചടുലമാം പാടുകള്‍ തീര്‍ത്തതാ
മൃത്യുവിന്‍ വികൃതമാം തോളത്തുകേറിയാ
അറിയാത്ത നാട്ടിന്റെ അറിയാത്ത വീട്ടിലെ
ഇരുളിന്റെ ഇരുളില്‍പ്പതിക്കവേ...
വീണ്ടുമൊരു പുനര്‍ജനിക്കായുള്ളധ്യാനത്തില്‍
കാതോര്‍ത്തു കാതോര്‍ത്തു കാതോര്‍ത്തിരിക്കവേ,
നിന്‍ മുഖകാന്തിയും നിന്‍കര സ്പര്‍ശത്തിന്നനുഭൂതിയും
പിന്നെ നിന്നെയോട്ടകെയറിഞ്ഞിടും മിഥ്യെ !......................


ഡോ.എം.എസ്.ശ്രീകുമാര്‍ .