fromstads

ഭാവ ഗീതങ്ങൾ (D.M.S-Lyrics) എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഭാവ ഗീതങ്ങൾ (D.M.S-Lyrics) എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2016 ഓഗസ്റ്റ് 28, ഞായറാഴ്‌ച

He Mathaa Bharathambe Ithaa...(Lyrics)-Dr.M.S.Sreekumar

ഹേ മാതാ ഭാരതാംബേ ഇതാ ....
(ഭാവ ഗീതം-രചന -ഡോ .എം.എസ് .ശ്രീകുമാർ ) Rhythm-6/8












ഹേ മാതാ...ഭാരതാംബേ ഇതാ ....,
നിനക്കായ്  തുടിക്കും ഹൃദയങ്ങൾ...
പോരാട്ടം നേരിൻ ഉറവാകാൻ ,
അരുളേണെ  വരമെന്നും.......                                (ഹേ മാതാ.....)

മൂല്യങ്ങൾ കൈവിടാതെന്നെന്നും,.....
മുന്നേറാൻ കാത്തുകൊള്ളേണം നീ ....
ആകാശം നിറയും കരിമേഘം -പുതു -
മാരിയായ് കുളിരായ് പൊഴിയട്ടേ ....                (ഹേ മാതാ.....)


എൻ രാജ്യം എൻ ജീവൽ സ്പന്ദം ,.....
അതെന്നാളും ,എൻ ജീവന മന്ത്രം....
പൊൻ  നാളം തെളിയും പുതു ലോകം,.....
അതിലെൻ ഇൻഡ്യ ഉയരും തെളി നാളം ....   (ഹേ മാതാ.....)




©sreethaalam. N.parur,S.India-mssreekumarji@gmail.com  (17-4-`16-9.30pm)

2015 നവംബർ 28, ശനിയാഴ്‌ച

അഗളി മാമലയ്ക്കുമിന്നു ഹര ഹരോ ഹര !!
(Lyrics-ഭാവഗീതം-ഡോ .എം.എസ് .ശ്രീകുമാർ  ) -Rhythm-6/8













റാമചാമ്യേയ് .....റങ്കചാമ്യെയ് ... 
ധുങ്കു ധുങ്കു ധുങ്ക്ടാ (8 )
റാമച്ചാമി റങ്ക ച്ചാമി എല്ലാം ചാമിയാർ ,അവർ ,
പെരുംകാടിൻ മടി യിലുള്ള പൊന്നു ച്ചാമികൾ  (ഹെയ് !!)
അട്ടപ്പാടി കാട്ടി ൽ പകൽ വെട്ടം വീഴുമ്പോൾ 
തൊട്ടു തൊട്ടു മുന്നിൽ ക്കാണുംവെട്ട നാമ്പുകൾ                       (റാമച്ചാമി റങ്കച്ചാമി.... )


മർമ്മ കലെയ്  പാർത്തു ധർമ്മ മൂർത്തിയായതും 
നമ്പി നേരു നോക്കി മണി കണ്‍o നായതും -ഹെയ് !!
അറുമുഖനായ്  വേലവനായ്   ഹര ഹരോ ഹര ,
അഗളി മാമലയ്ക്കു മിന്നു ഹര ഹരോ ഹര !!                            (റാമച്ചാമി റങ്കച്ചാമി.... )


മല്ലീശ്വര യോഗീശ്വര മലയുറവുകളെ ,
മണ്ണിലഗളി മണ്ണിലായി രക്ഷയേകണേ ,(2)
പുഴ ഭവാനി ശിരുവാണി തണ്ണീർ തൻ തീർഥ ത്താൽ 
മല മടക്കുകൾക്ക് നിന്റെ മഹിമ യേകണേ ....!!(2)              (റാമച്ചാമി റങ്കച്ചാമി.... )

റാമച്ചാമി- ഹെയ് ഹെയ് !!റങ്കച്ചാമി...ഹെയ് ഹെയ് !!
റാമച്ചാമി റങ്ക ച്ചാമി എല്ലാം ചാമിയാർ ,അവർ ,
പെരുംകാടിൻ മടി യിലുള്ള പൊന്നു ച്ചാമികൾ  (ഹെയ് !!)
അട്ടപ്പാടി കാട്ടി ൽ പകൽ വെട്ടം വീഴുമ്പോൾ 
തൊട്ടു തൊട്ടു മുന്നിൽ ക്കാണുംവെട്ട നാമ്പുകൾ   
അട്ടപ്പാടി കാട്ടി ൽ പകൽ വെട്ടം വീഴുമ്പോൾ 
തൊട്ടു തൊട്ടു മുന്നിൽ ക്കാണുംവെട്ട നാമ്പുകൾ
അട്ടപ്പാടി കാട്ടി ൽ പകൽ വെട്ടം വീഴുമ്പോൾ 
തൊട്ടു തൊട്ടു മുന്നിൽ ക്കാണുംവെട്ട നാമ്പുകൾ   





Written by Dr.M.S.Sreekumar on 28-10-`15-10.30pm to 11pm
© Sreethaalam Home studio,N.Parur,S.India-



2015 ഏപ്രിൽ 30, വ്യാഴാഴ്‌ച

Karutha Karutha Neela Nethra....Lyrics by Dr.M.S.Sreekumar

കറുത്ത കറുത്ത നീല നേത്ര.....
(ഭാവ ഗീതം -രചന -ഡോ .എം.എസ് .ശ്രീകുമാർ)
   



                                                 




കറുത്ത കറുത്ത നീല നേത്ര കാർകുഴലീ നിന്റെ-
കടുത്ത ചോപ്പു ചേല നീലക്കാർ നിറമാക്കൂ....
വിടർന്നു പൊട്ടിപ്പാറി നിൽക്കും പൊന്നരളീ ഹാസം ,
വിടരാൻ വെമ്പു മാമ്പൽ പുഷ്പ്പ സ്മേരമതാക്കൂ....!     (കറുത്ത കറുത്ത...)

മധുരമോലു മാനനത്തെ പാതി താങ്ങിടും ഹസ്ത -
സുകരമാശ്രയം കളഞ്ഞു ലാസ്യ മാർന്നിടൂ ....
തണ്ടുലഞ്ഞ താമര പോൽ തരളമായ ഗാത്രം ,
വണ്ടുവന്നു തേൻ കുടിയ്ക്കും ചെണ്ടുപോലെയാക്കൂ....!         (കറുത്ത കറുത്ത...)

നീൾ മയക്കമാർന്നു നില്ക്കും പാദ പത്മമെല്ലാം ,
പൊൻ ചിലങ്ക ചാർത്തി നില്ക്കാൻ വെമ്പലാർന്നിടൂ ....
പൊൻ മഹീരുഹം കണക്കെ നിത്യ ശോഭയേകാൻ ,
നിന്നിലുള്ള നീയറിയാൻ വന്നണഞ്ഞു കാലം ...              (കറുത്ത കറുത്ത...)

(Proposed rhythm 8/8-  Published on 1-5-2015)
© 
All rights owned and reserved by Dr.M.S.Sreekumar for Sreethaalm home studio,N.Parur,S.India
written on 25-3-`15 (5.45-6.25pm)

2015 ഏപ്രിൽ 8, ബുധനാഴ്‌ച

Pon Vishu...Lyrics-Dr.M.S.Sreekumar

പൊൻ വിഷു ...
(ഭാവ ഗീതം)
രചന-ഡോ .എം.എസ്.ശ്രീകുമാർ.
You are most Welcome to










എറണാകുളം മുതൽ വടക്കോട്ടുള്ള മിക്ക ജില്ലകളിലും വിഷു ആഘോഷത്തിന്റെ ഭാഗമായി വിഷുക്കണി മാത്രമല്ക്ക,പടക്കം (ഓലപ്പടക്കം,പാളിപ്പടക്കം,ഗുണ്ട്),റോക്കറ്റ് -വാണം , പൂത്തിരി,മത്താപ്പൂ(തീപ്പെട്ടി ),ചാട്ട ,പെൻസിൽ, ചക്രം ,പാമ്പുഗുളിക,മേശപ്പൂ  തുടങ്ങിയ കരിമരുന്നുപ്രയോഗങ്ങളും,വിഷുത്തലേന്നും(സംക്രാന്തി ),വിഷു ദിവസവും എല്ലാവീടുകളിലും  വ്യാപകമായി ആഘോഷപൂർവ്വം നടപ്പാക്കിയിരുന്നു.
             വിഷുത്തലേന്ന്  വൈകീട്ട് ,`വിഷുക്കരിയ്ക്കൽ` എന്ന പേരിൽ ,വീട്ടിലേയും പറമ്പിലേയും ചപ്പു ചവറുകൾ എല്ലാം അടിച്ചു കൂട്ടി ,തീകത്തിച്ചു ശുദ്ധീകരിയ്ക്കുന്ന പ്രക്രിയയും ഉണ്ടായിരുന്നു.ഇപ്പോഴും ഗ്രാമങ്ങളിൽ ഈ ആചാരങ്ങൾ അന്യം നിന്നു പോയി എന്നു കരുതുന്നില്ല .പണ്ടുകാലത്തെ മാറ്റച്ചന്തകളുടെ(ബാർട്ടർ സമ്പ്രദായം ) ഓർമ്മപ്പെടുത്തലുകൾ ,ചേന്ദമംഗലം, ഏലൂർ മുതലായ പ്രദേശങ്ങളിൽ എറണാകുളം ജില്ലയിൽ ഇപ്പോഴും കണ്ടുവരുന്നു.
                     വിഷുദിനം പുലർച്ചെ കണി കാണിയ്ക്കുന്നതിനായി ,പ്രത്യേക സംവിധാനത്തിൽ കണിയൊരുക്കി, ശംഖനാദം ,ചെണ്ട,പടക്കം എന്നിവയുടെ അകമ്പടിയോടെ ,ആയത്  ഒരു പ്രദേശത്തെ എല്ലാ വീടുകളിലും കൊണ്ടു നടന്നു കാണിയ്ക്കുന്ന ചെറുപ്പക്കാരുടെ സംഘങ്ങളേയും,
കണി കാണിയ്ക്കുവാൻ വരുന്ന അവർക്ക്  നൽകാൻ തലേദിവസം തന്നെ ദക്ഷിണ കരുതി വയ്ക്കുന്നതുമെല്ലാം ഇപ്പോഴും ഓർക്കുന്നു.അത്തരത്തിലുള്ള ഒരു കണിക്കാഴ്ച്ച യുടെ സ്മരണകൾ കൂടി ഉൾപ്പെട്ടതാണ്  ഈ ഗാനത്തിന്റെ പല്ലവി,അനുപല്ലവി എന്നിവ....
                          പച്ചക്കറി കൂടാതെ,മത്സ്യ ,മാംസ വിഭവങ്ങളും മേൽ ജില്ലകളിൽ പണ്ടു കാലത്തെന്നതു പോലെ ഇപ്പോഴും വിഷുക്കാലത്ത് ഒഴിച്ചു കൂടാനാവാത്തതു തന്നെയാണ് എന്നതും ,കാർഷിക -മൃഗസംരക്ഷണ മത്സ്യ സമൃദ്ധിയുടെ സദ്‌ സ്മരണകളുമാണ്  ഗാനത്തിന്റെ ചരണത്തിൽ സൂചിപ്പിയ്ക്ക പ്പെടുന്നത്...  

ഇനി ഗാനം ......

മിഴികൾ പൂട്ടി മയങ്ങെ ,കുഞ്ഞി 
ക്കനവുകൾ മനസ്സതിലോടിനടക്കേ,
വെളിയിൽ ശംഖിൻ നാദമുയർന്നൂ ,പടക്കം-
പൊട്ടി ച്ചെണ്ട കോലുകൾ തിമൃത-
ത്തെയ് ത്തക പാടി ,പൂത്തിരി കത്തി ,
വാതിൽ തുറന്നൂ ,കണ്ടേൻ,കണി കണ്ടേൻ ,
വരവായി വരവായീ.......
എന്റെ വിഷു ,എൻ ബാല്യ വിഷു....!  

(Chorus-വരവായി വരവായീ....എന്റെ വിഷു ,എൻ പൊൻവിഷു....!)


കാത്തതു  വെറുമൊരു സംക്രാന്തിപ്പകലല്ല ,
നിറവർഷം മുഴുവൻ കാത്തേൻ.......
ഒരു വിഷുവിൻ മധുരം കാണാൻ ,നുര-
കുത്തിച്ചിതറും പൂത്തിരിയൊന്നതു കത്താൻ.....
ചെവി കൊട്ടിയടയ്ക്കും ഓലക്കെട്ടു പടക്കം പൊട്ടും
നാദം കേൾക്കാൻ ,കാത്തേൻ....
നിറ വർഷം മുഴുവൻ കാത്തേൻ.....

(Chorus-വരവായി വരവായീ....എന്റെ വിഷു ,എൻ പൊൻ വിഷു....!)


പത്താമുദയം രാവണ കഥയും ,
പകലോൻ ഗതിയിൽ നേരേവരുമതു-
മാരോ ചൊല്ലിയ തായീടട്ടെ ,
ശാസ്ത്രം പിന്നതിലുണ്ടാകട്ടെ ,
മണ്ണിൻ മനവും മാനം നിറയും-
വർണ്ണോത്സവവും,ധാന്യം,മത്സ്യം,
താറാക്കൂട്ടം ,ചന്തയിൽ നിറയും പച്ചക്കറിയും,
കൃഷിയും ,വിളയും,വളവും ,നേരും,
നെറിയും,നിറയും,പൂർവ്വ സ്മരണ,
പൊലിയായ് മാതൃ മുലപ്പാൽ തന്റെ
കരുത്തായ് , വരവായ് എന്റെ വിഷു ......എന്റെ വിഷു ....!! 

(Chorus-
വരവായി വരവായീ....എന്റെ വിഷു ,എൻ പൊൻ വിഷു....!
വരവായി വരവായീ....എന്റെ വിഷു ,എൻ പൊൻ വിഷു....!
വരവായി വരവായീ....എന്റെ വിഷു ,എൻ പൊൻ വിഷു....!...Fade out....)

© All rights owned and reserved by Dr.M.S.Sreekumar for Sreethaalm home studio,N.Parur,S.India

2013 മേയ് 5, ഞായറാഴ്‌ച

PULIKALIPPAATTU...-Lyrics-Dr.M.S.Sreekumar


പുലികളിപ്പാട്ട് .... 
രചന -ഡോ .എം .എസ് .ശ്രീകുമാർ 
വൃ ത്തം -നതോന്നത 
ലക്ഷണം :      ഗണം  ദ്വക്ഷരമെട്ടെണ്ണം 
                     ഒന്നാം  പാദത്തിലന്ത്യമായ് ,
                     ഗണമാറരനിൽക്കേണം 
                     രണ്ടുമെട്ടാമതക്ഷരേ ,
                     ഗുരു തന്നെയെഴുത്തെല്ലാം ;
                     ഇശ്ശീലിൻപേർ നതോന്നത .    
                                              (അവലംബം -വൃത്ത മഞ്ജരി -1904)




















വായ്ത്താരി ......
പുലിക്കൊട്ടും പനം തേങ്ങേം 
പുലിക്കൊട്ടും പനം തേങ്ങേം
പുലിക്കൊട്ടും പനം തേങ്ങേം 
തകിട തരികിട തോം ......

പാട്ട് ....
അറുന്നൂറു പുലിക്കൂട്ടം ആറുനീന്തിക്കടന്നപ്പോൾ 
അതിലൊരു പുലിയുടെ തല കണ്ടില്ല .....!                      (പുലിക്കൊട്ടും ...)

ചിരിച്ചും കുമ്പ കുലുക്കി, കരത്തിനാൽ മുദ്ര കാട്ടി -

പുലിക്കൂട്ടത്തിൻ വരവു  കാണു മാളോരെ ......   .!               (പുലിക്കൊട്ടും ...)

വരയൻ പുലിയും പിന്നെ കരിവീട്ടി കണക്കുള്ള -

കരിമ്പുലി പുള്ളിപ്പുലി കാണുമാളോരേ .....        .!               (പുലിക്കൊട്ടും ...)

പൊരിവെയിൽ പെരുമഴ വകവയ്ക്കാ തിടം വലം -

ചുവടുകൾ വച്ചിതാടും പുലിക്കൂട്ടങ്ങൾ ..............  !               (പുലിക്കൊട്ടും ...)

അകത്തും പുറത്തു മൊന്നായ്  നുരയുന്ന ലഹരി പോൽ -

പെരും ചോടുവച്ചിതാടും പുലിക്കൂട്ടങ്ങൾ .........  !                (പുലിക്കൊട്ടും ...)

കദനത്താൽ  കരയുവാൻ കരളിൽക്കണ്ണീരുതീർന്നേ -

പുലികളിച്ചു വടിനാൽ ആടിത്തീർത്തീടാം ......  !                (പുലിക്കൊട്ടും ...)

You are Most Welcome to http://sreethaalam.blogspot.in/  also.....



©  All Rights owned and reserved by Dr.M.S.Sreekumar-(vetdrskms@gmail.com)...



2013 ഏപ്രിൽ 28, ഞായറാഴ്‌ച

Raavil...Eee Raavil-Lyrics,Music,Voice-Dr.M.S.Sreekumar...

You are Most Welcome to http://sreethaalam.blogspot.in/ 
 രാവിൽ ... ഈ രാവിൽ ... 
രചന ,സംഗീതം ,ആലാപനം -ഡോ .എം എസ്സ് . ശ്രീകുമാർ 












രാവിൽ ... ഈ രാവിൽ ...
നിൻ ചുണ്ടിലെ ,തേൻ തുള്ളികൾ ,
കാർ വണ്ടു നുകരുമ്പോൾ ... 
രാവിൽ ...തണുത്ത രാവിൽ ... 
നിൻ മേനിയിൽ എൻ ചുണ്ടുകൾ ,
പൊൻ മുദ്ര നല്കുമ്പോൾ ..... 
ആടും നേർത്ത കാറ്റിൽ .... 
നിൻ കൂന്തലൊന്നായ് ,ഇരുൾ സാഗരത്തിൻ -
തിരയായ്  പടരുമ്പോൾ .... 

രാവിൽ ... ഈ രാവിൽ ...

രാവിൽ ...തണുത്ത രാവിൽ ... 

താമരയിലയിൽ നീർക്കണമായ് .... 

സാന്ദ്രം തുളുമ്പുന്നൊരുടലിൽ..... 
സായൂജ്യ മന്ത്രത്തിൻ രാഗങ്ങൾ മീട്ടുമ്പോൾ (2)
അധരം വിറ കൊൾവ തെന്തേ ?! മിഴി -
അർദ്ധ നിമീലിത മായതെന്തേ ?!


രാവിൽ ... ഈ രാവിൽ ...
രാവിൽ ...തണുത്ത രാവിൽ ... 

അശ്വ വേഗത്തിന്റെ വഴിയിൽ ... 

ആർത്തു പെയ്യും മഴയ്ക്കൊടുവിൽ ... 
നീർത്തുള്ളി യിറ്റിറ്റു വീഴും ദലങ്ങളിൽ (2)
കാറ്റിന്റെ കുളിരൊഴുകീ ..... (2)


രാവിൽ ... ഈ രാവിൽ ...
നിൻ ചുണ്ടിലെ ,തേൻ തുള്ളികൾ ,
കാർ വണ്ടു നുകരുമ്പോൾ ... 
രാവിൽ ...തണുത്ത രാവിൽ ... 
നിൻ മേനിയിൽ എൻ ചുണ്ടുകൾ ,
പൊൻ മുദ്ര നല്കുമ്പോൾ ..... 
ആടും നേർത്ത കാറ്റിൽ .... 
നിൻ കൂന്തലൊന്നായ് ,ഇരുൾ സാഗരത്തിൻ -
തിരയായ്  പടരുമ്പോൾ .... 


രാവിൽ ... ഈ രാവിൽ ...
രാവിൽ ...തണുത്ത രാവിൽ ... 

രാവിൽ ... ഈ രാവിൽ ...
രാവിൽ ...തണുത്ത രാവിൽ ... 

TO WATCH THE VIDEO OF THIS LYRICS PLEASE CLICK ON THE FOLLOWING LINK...
http://www.youtube.com/watch?v=N6uUAHouJI4

Lyrics in ENGLISH....
Raavil,Eee Raavil....
NInchundile,Then thullikal...
Kaar Vandu Nukarumpol...

Raavil,Thanuttha Raavil...

Nin meniyil,En Chundukal...
Pon mudra Theerkkumpol....
Aatum Nerttha Kaattil...
Nin Koonthalonnaayi,Irul Saagaratthin...
Thirayaayi Patarumpol...

Raavil,Ee Raavil...

Raavil...Thanuttha Raavil....

Thaamarayilayil  Neerkkanamaai,

Sandram Thulumpunnorutalil...
Saayyoojya Manthratthin,Raagangal Meettumpol...(2)
Adharam Vira Kolvathenthe...Mizhi-
Ardha Nimeelitha maayathenthe?!....


Raavil,Ee Raavil...
Raavil...Thanuttha Raavil....

Ashwa Vegatthinte Vazhiyil...

Aarthu peyyum Mazhaykkotuvil...
Neertthulliyittittu Veezhum Dalangalil....(2)
Kaattinte kulirozhukee...(2)


Raavil,Eee Raavil....
NInchundile,Then thullikal...
Kaar Vandu Nukarumpol...

Raavil,Thanuttha Raavil...

Nin meniyil,En Chundukal...
Pon mudra Theerkkumpol....
Aatum Nerttha Kaattil...
Nin Koonthalonnaayi,Irul Saagaratthin...
Thrayaayi Patarumpol...

Raavil,Ee Raavil...

Raavil...Thanuttha Raavil....



Raavil,Ee Raavil...
Raavil...Thanuttha Raavil....

You are Most Welcome to http://sreethaalam.blogspot.in/ 








©  All Rights owned and reserved by Dr.M.S.Sreekumar-(vetdrskms@gmail.com)




















2013 മാർച്ച് 10, ഞായറാഴ്‌ച

Kanudvo Nilaavathorkkum-Lyrics(Duet)-Dr.M.S.Sreekumar

LINK TO SREETHAALAM http://sreethaalam.blogspot.in/      
കണ്ടുവോ നിലാവതോര്‍ക്കു മെന്റെ താരകേ ..... 
(ഭാവഗീതം )-Duet-രചന -ഡോ. എം . എസ്സ് .ശ്രീകുമാര്‍ 
Rhythm-6/8...

Pv...
കണ്ടുവോ നിലാവതോര്‍ക്കു മെന്റെ താരകേ ,
എന്നെയോര്‍ത്തു നൃത്തമാടും മുല്ലവല്ലിയെ ...?!       
മുന്നമേ മനസ്സിനുള്ളി ലെന്നെയോര്‍ത്തവള്‍ -നെയ്ത -
സുന്ദരമാം മുദ്ര ജതികളിന്നതില്ലയോ... ?!                     (M)                  

കണ്ടുവോ നിലാവതോര്‍ക്കു മെന്റെ താരകേ ,
എന്നെയോര്‍ത്തു പാടിനില്‍ക്കും ,പാട്ടുകാരനെ .... ?!
മുന്നമേ മനസ്സിനുള്ളിലെന്നെയോര്‍ത്ത്തവന്‍ -നെയ്ത -
സുന്ദരമാം ഗാനവീചിയിന്നതില്ലയോ  .... ?!                  (F)


കണ്ടുവോ നിലാവതോര്‍ക്കു മെന്റെ താരകേ ,
എന്നെയോര്‍ത്തു നൃത്തമാടും മുല്ലവല്ലിയെ ...?!        (M) 

കണ്ടുവോ നിലാവതോര്‍ക്കു മെന്റെ താരകേ ,
എന്നെയോര്‍ത്തു പാടിനില്‍ക്കും ,പാട്ടുകാരനെ .... ?!      (F)

Apv...

നൃത്ത വല്ലിയന്നെന്റെ രാഗ വീചികള്‍ കേട്ടു -
ആടിയേന്‍ ചിലമ്പു മുത്തു താര ജാലമായ് .... !................(M)  
പ്രാണഗായകന്‍ എന്റെ നൂപുരധ്വനി കേട്ടു -
പാടിയന്നു രാഗധാര താരജാലമായ് ....... !......................(F)

അവയിലൊന്നു നിന്റെ ഗഗന വര്‍ണ്ണ വീഥിയില്‍ -
ദൂതുമായ്  ഗമിച്ചിരുന്നോ   മൂക താരകേ ?!.......................(M)   

അവയിലൊന്നു നിന്റെ ഗഗന വര്‍ണ്ണ വീഥിയില്‍ -
ദൂതുമായ്  ഗമിച്ചിരുന്നോ   മൂക താരകേ ?!.......................(F)  

 കണ്ടുവോ നിലാവതോര്‍ക്കു മെന്റെ താരകേ ,
 എന്നെയോര്‍ത്തു നൃത്തമാടും മുല്ലവല്ലിയെ ...?!        (M) 

കണ്ടുവോ നിലാവതോര്‍ക്കു മെന്റെ താരകേ ,
എന്നെയോര്‍ത്തു പാടിനില്‍ക്കും ,പാട്ടുകാരനെ .... ?!      (F)

Chrnm

പൂര്‍ണ്ണമായ് മനസ്സില്‍ നടന മൊന്നുനിറയുവാന്‍ .......
പൌര്‍ണ്ണമിയെ കാത്തിരിയ്ക്കും നിന്നെപ്പോലവേ .......(M)  
പൂര്‍ണ്ണമായ് മനസ്സില്‍ ഗാന മൊന്നുനിറയുവാന്‍ ........
പൌര്‍ണ്ണമിയെ കാത്തിരിയ്ക്കും നിന്നെപ്പോലവേ.......  (F)


ഓര്‍ത്തിരിപ്പൂ  ഞാന്‍ നാദം  കാത്തിരിപ്പൂ ഞാന്‍ ..... 
രാത്രി വിരിയുമോര്‍മ്മയായി  നോക്കിനില്പ്പൂ ഞാന്‍ .......(M)  
ഓര്‍ത്തിരിപ്പൂ  ഞാന്‍ ഗാനം കാത്തിരിപ്പൂ ഞാന്‍ ..... 
രാത്രി വിരിയുമോര്‍മ്മയായി  നോക്കിനില്പ്പൂ ഞാന്‍ .......(F) 

© All rights reserved...Publishing, re-creating or reproducing of the above in any form with out prior permission may invite legal interventions.

        Created by Dr.M.S.Sreekumar-Dt.14-11-`12&10-3-`13








2012 നവംബർ 7, ബുധനാഴ്‌ച

MOOKAAMBIKE....Lyrics-Dr.M.S.Sreekumar

You are also most welcome to the Home site SREETHAALAM and to get that Please click on this LINK http://sreethaalam.blogspot.in/ 
©
മൂകാംബികേ....
(ഭാവഗീതം -രചന-ഡോ.എം.എസ്.ശ്രീകുമാര്‍ )











തവദര്‍ശനം... മൂകാംബികേ 
മമ ജീവനില്‍ പകരില്ലയോ ?!
കുടജാദ്രി ശീത മാരുതന്‍ ,
മമ ചിന്തയില്‍ തഴുകില്ലയോ ?!                      ( തവദര്‍ശനം)

പ്രതിഭയ്ക്കുനീ പരബ്രഹ്മമായ് ,
പുകഴ് പെറ്റ കൊല്ലൂരി ലമരുന്നതായ് 
പരിപാവനം അറിഞ്ഞീടിലും തിരു 
മുഖ ദര്‍ശനം മരീചികയാണിന്നും......                ( തവദര്‍ശനം)

നിറ സന്ധ്യയില്‍ തെളിയുന്നൊരാ ,
പുതു ചൈതന്യം സ്തന ദ്വയമായ് ,
സംഗീതമായ് സാഹിത്യമായ് ,
വെളിവാക്കണേ മമ തൂലികേ....!                       ( തവദര്‍ശനം) 



©All rights owned and reserved by Dr.M.S.Sreekumar (sreethaalam.blogspot.com)                                          24-10-2012