ശിവോഹം......!
ഡോ .എം എസ്.ശ്രീകുമാർ
ശ്മശാനം കപാലം പ്രിയം നിശായാമം,
ലലാടെ ചിതാ ഭസ്മ ത്രൈ പുണ്‍ഡ്രകം മേ ,
ഘോരം ,ത്രിശൂലം ,പ്രപഞ്ചാർത്ഥ നൃത്തം,( Cosmic Dance)
ഏവം നിരൂപിപ്പഹം ഹാ ശിവോഹം ....!!
അർദ്ധ ചന്ദ്ര പ്രകാശം ദൃശ്യ മുൾക്കണ്ണി-
ലഞ്ചിന്ദ്രിയങ്ങൾ അടയ്ക്കുന്ന നേരം ,
തൂവുന്നു ദേവി ഗംഗേ നിന്റെ ദുഗ്ദ്ധം,
ഏവം നിരൂപിപ്പഹം ഹാ ശിവോഹം ....!!
രാത്രീഞ്ചര മൃഗ ജാല മാമോദം ,
രാത്രി പക്ഷീ ഗാന മാഹാ സമൃദ്ധം ,
പൊട്ടും ചിതക്കനൽ നാളം സുശോഭം,
ഏവം നിരൂപിപ്പഹം ഹാ ശിവോഹം ....!!
പൊങ്ങും ഹിമം തന്നിൽ മൂന്നിന്റെ കണ്ണിൽ ,
മിന്നിത്തിളങ്ങുന്ന രത്ന കൊട്ടാരം ,
പാദ മുഖ്യാംഗുലി മദ്ധ്യ കേന്ദ്ര സ്ഥിതം,
ഏവം നിരൂപിപ്പഹം ഹാ ശിവോഹം ....!!
ശക്തി തൻ നൃത്തം ,കടും തുടിത്താളം,
കത്തുന്ന കണ്ണിന്റെ മിന്നൽ പ്രഘോഷം ,
യുഗ്മ സംഗീതം പുനർ ലയം തത്വം,
ഏവം നിരൂപിപ്പഹം ഹാ ശിവോഹം ....!!
മംഗള രൂപൻ ശ്മശാനാന്തർ വാസി ,
എട്ടെട്ടു തലമൊട്ടു കുറയാതധീശൻ,( 64 Dimensions)
രാഗ പാരമ്യൻ ,നിശ്ശബ്ദ സ്വരൂപൻ (The most highest peak of sound turns to silence)
ഏവം നിരൂപിപ്പഹം ഹാ ശിവോഹം ....!!
ഓംകാര ശാന്തൻ ,സഗുണ സ്വരൂപൻ ,
നിർഗ്ഗുണ ബ്രഹ്മ-പരബ്രഹ്മ തത്വൻ ,
മാരുത രൂപ പ്രചണ്‍ഡൻ പരം ശാന്ത,
മേവം നിരൂപിപ്പഹം ഹാ ശിവോഹം ....!!
You are most Welcome to
Pl.Subscribe…http://www.youtube.com/user/drmssreekumar
© All rights owned&reserved by Sreethaalam home studio,N.Parur,S.India.(21-12-`15,1.40 am to 3am)