fromstads

2013, ഓഗസ്റ്റ് 12, തിങ്കളാഴ്‌ച

Shaivam-Malayalam poetry-Dr..M.S.Sreekumar

ശൈവം ....
മലയാള കവിത 
രചന -ഡോ .എം .എസ് .ശ്രീകുമാർ 
















നിഗൂ നീലോൽപ്പല ഭംഗിയോർമ്മയിൽ  
രചിച്ചു തോഴീ തവ നേത്ര ദർശനേ ,
മൊഴിഞ്ഞു മൂകം മനതാരിലായ് സ്വയം ,
ഇതല്ലൂ രാഗാർദ്ര സമർപ്പണം പ്രിയേ ...!

നിരഞ്ഞിരുൾ വശ്യ നിശീഥിനീ മുഖം ,
വരച്ചു ദേവീ തവ കൂന്തലോർമ്മയിൽ ,
തനിയ്ക്കു തന്നോടു പറഞ്ഞു തൂലികേ;
ഇതിന്നവൾക്കുള്ള പ്രണയാർദ്ര മന്ത്രണം ...!

വിടർന്ന  വിണ്‍ ലോക സുശോഭ താരയെ -
നനുത്ത വാക്കാൽ കവി തത്വ മാക്കവേ ,
പ്രിയയ്ക്കു മപ്രാപ്യമപൂർവ്വ  ഭാഷയിൽ -
രചിച്ചു കാണുന്നിതു നിന്റെ നീൾ മിഴി ....!

നിറഞ്ഞ രാവും പരി പൂർണ്ണ തിങ്കളും ;
ശ്യാമാംഗ ദേഹം;മുഖ പത്മ മായതും ,
സ്മൃതിയ്ക്കതെന്നും നിറയും തുടിപ്പു പോൽ 
വരയ്ക്കുവാൻ വേണ്ടി മനസ്സിലോർത്തതോ ..?! 

തെളിഞ്ഞ കല്ലോലിനി കാവ്യ ഭംഗിയായ്‌ 
നാദ പ്രയോക്തം പുതു നൃത്തമായതും ,
മനസ്സിനുൾക്കോണിലെ മണ്ഡപത്തിലായ് 
തവ നൂപുരത്തിൻ  ധ്വനിയെന്നു മോർക്കയാൽ ...!

കുയിൽ സ്വനങ്ങൾ കുളിർ നാദമാർന്നു പി -
ന്നകന്നു പോകും ശ്രുതി; കാവ്യമായതും ,
ഉടഞ്ഞ ഹൃത്തിൻ മണി വർണ്ണ വീണയിൽ 
സ്വരങ്ങൾ കൈവിട്ടു പറന്നു പോകിലോ...?!

ലോകൈക നാഥന്റെ ശിരസ്സിൽ മാത്രമായ് ,
പതിയ്ക്കുവാൻ വേണ്ടി ജനിച്ച ഗംഗയെ ,
തടുത്തു നിർത്തീടുക യേറെ ദുഷ്കരം ,
പ്രപഞ്ച സത്യം *പരിമാണ സത്യമാം                                                (*അളവ്)

ശിവം: പരം ശക്തി പ്രപഞ്ച ബന്ധനം ,
പ്രശോഭ വർണ്ണോജ്ജ്വല ധൂളി മാത്രമ -
ല്ലുറഞ്ഞു കൂടീടിന ശില്പ  രൂപമായ്‌                            
തുടിയ്ക്കു മുദ്ബോധ തലം വരും സഖേ...! 

മനം ;വനസ്സാന്ദ്ര മഗാധ ഗർത്തമായ് ,
അപ്രാപ്യ വൻ കാനന കോട്ട തീർക്കിലും ,
ജ്വലിച്ചു വേണ്ടപ്പോൾ ലയിച്ചു താഴേയ്ക്കു -
വഴിഞ്ഞിറങ്ങും ,കിരണം ,ജലം  ദൃ൦   ...!









©  All Rights owned and reserved by Dr.M.S.Sreekumar-(vetdrskms@gmail.com)..                                                        .            30-7-2013-3 am -4.50 am

മറുപടിയ്ക്ക്  നിർദ്ദേശി ക്കപ്പെട്ട  ഗൂഗിൾ  കോളത്തിൽ  അത് പ്രവേശിയ്ക്ക പ്പെടുന്നില്ലാത്തതിനാൽ ,ഈ രണ്ടു ബഹുമാന്യ സുഹൃത്തുക്കളുടെ ഫേസ്  ബുക്ക്‌ അഡ്രസ്സി ലൂടെ  ഞാൻ നല്കിയതും ,വീണ്ടും ലഭ്യമായതു മായ മറുപടികൾ ഇവിടെ ചേർക്കുന്നു ...ഡോ .ശ്രീകുമാർ 



മറുപടി ......
അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി അനീഷ്‌ ...ഋണവും-ധനവും (Positive&Negative),  പകലും -രാത്രിയും ,ഇരുളും വെളിച്ചവും .......
`ശൈവം...`.-ഏറെപ്പറഞ്ഞിട്ടുള്ള താണെങ്കിലും , അതീന്ദ്രിയ ഉൾക്കാഴ്ച്ചാ സങ്കല്പ്പ സാധ്യതയുടെയും അനുഭവജ്ഞാനികളുടെ വിവരണങ്ങളു ടെയും സത്ത അടിസ്ഥാനമാക്കിനിന്നു ചിന്തിയ്ക്കുമ്പോൾ ...പദാർത്ഥ ത്തിന്റെ നാല് അവസ്ഥകൾക്കും  മുകളിലെ ഊർജജതലത്തിലെ സ്പന്ദന മേഖലയുടെ തലത്തിലും ,അതിനുമുകളിൽ ഒരുപക്ഷെ ഭാവനയുടെ പരിമാണ ഉപായങ്ങൾക്കും പിടികിട്ടാത്ത`സൃഷ്ട്ടിയുടെ (സ്ഥിതി,സംഹാരത്തിന്റെയും)`നിർമ്മാണ,ലയ,നശീകരണത്തിന്റെ `ആശയ തല` സൃഷ്ടിപരതയുടെ  കേന്ദ്രബിന്ദുവിൽ പെരുവിരൽ ഊന്നി ,പ്രപഞ്ചത്തിന്റെ  രാവണപ്രകമ്പനത്തെപ്പോലും അണുവിട കൊണ്ട് നിയന്ത്രണവിധേയമാക്കുന്ന വിശ്വരൂപ ദർശനത്തിന്റെ,ഏറ്റവും സങ്കീർണ്ണവും അതേസമയം ഏറ്റവും ലളിതവുമായ, പ്രപഞ്ചം ഒന്നായി നിറഞ്ഞു നില്ക്കുന്ന അവസ്ഥയുടെ,   തലത്തിൽ നിന്നുകൊണ്ടാണ് കവിതയുടെ വ്യാഖ്യാനം മനസ്സിൽ സങ്കൽപ്പിച്ചിട്ടുള്ളത് .അതെ സമയം ഇങ്ങു താഴെ ദ്രവ്യ തലത്തിലും അർത്ഥം കല്പ്പിച്ചിട്ടുണ്ട് ......ഏറെപ്പറ ഞ്ഞാലും എത്ര പറഞ്ഞാലും എങ്ങുമെത്തില്ല എന്നറിഞ്ഞുകൊണ്ടു തന്നെ,അനീഷ്  ....
എങ്കിലും അത് ശിവം (മംഗളകരം) ആണ് ......
ശിവൻ ഒരേ സമയം പ്രപഞ്ചാധീശനും,ശ്മശാന വാസിയുമാണ് എന്നു കൂടി ഓർക്കുക....
മനസ്സിലാകുമ്പോഴും,അതിനു ശ്രമിയ്ക്കുമ്പോഴുമാണ് അഭിപ്രായങ്ങൾ വരിക ...അതിനു പ്രത്യേകം നന്ദി ...Dr.M.S.Sreekumar