fromstads

2014, മാർച്ച് 17, തിങ്കളാഴ്‌ച

Chembai-Pardhasaradhi-Ekadashi Sangeetholsavam

ശ്രീ കാവ്യശ്രീ -സാംസ്കാരികം 
You are Most Welcome to http://sreethaalam.blogspot.in/ also....
ചെമ്പൈ -പാർത്ഥസാരഥി -
ഏകാദശി    സംഗീതോത്സവം
(വിവരണങ്ങൾക്ക്  അവലംബം -മലയാള മനോരമ ദിനപ്പത്രം 2014 മാർച്ച് 12 ബുധൻ)  

ഒരു നൂറ്റാണ്ടു തികയുന്ന, ചെമ്പൈ സംഗീതോത്സവം 1914 ൽ വൈദ്യനാഥ ഭാഗവതരും ,അച്ഛൻ അനന്ത ഭാഗവതരും ,സഹോദരൻ സുബ്രഹ്മണ്യ ഭാഗവതരും ചേർന്ന് പാർ ത്ഥ സാരഥിയിലെ ധ്വജ പ്രതിഷ്ഠ യോടനുബന്ധിച്ച്  തുടക്കം കുറിച്ചതാണ് .കുംഭ മാസത്തിലെ ശുക്ല പക്ഷം സപ്തമിയ്ക്കു സന്ധ്യയ്ക്കാണ് ക്ഷേത്രത്തിൽ ഉത്സവം  കൊടിയേറുക .തുടർന്നുള്ള ദിവസങ്ങളിൽ സംഗീതോത്സവം  നടക്കും .ഭാരതീയ സംഗീതത്തിലെ അനശ്വര നാദധാരയായ വൈദ്യനാഥ ഭാഗവതർക്ക് 65 വർഷത്തോളം ഉത്സവം നടത്താൻ ഭാഗ്യമുണ്ടായി .1974 ഒക്ടോബറിലാണ് ചെമ്പൈ ജീവിതത്തോട് വിട പറയുന്നത് .തുടർന്ന് ചെമ്പൈയുടെ ഏക മകൾ പാർവ്വതിയും ,മരുമകനും സംഗീതജ്ഞനു മായ ചെമ്പൈ നാരായണനും ,തറവാട്ടു കാരണവർ അനന്ത പദ്മനാഭനും ഉത്സവത്തിനു നേതൃത്വം നൽകി .ചെമ്പൈ നാരായണന്റെ മരണശേഷം ,ഭാഗവതരുടെ വളർത്തു പുത്രൻ ചെമ്പൈ ശ്രീനിവാസന്റെയും ,ചെമ്പൈ സുരേഷിന്റെയും മേൽ നോട്ടത്തിലാണ് ഉത്സവം നടക്കുന്നത് .ഗുരുവായൂരിലെ ചെമ്പൈ സംഗീതോത്സവത്തെക്കൂടാതെ ,ചെമ്പൈ യുടെ പേരിൽ നടക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ സംഗീതോത്സവ മാണ് ചെമ്പൈ ഗ്രാമത്തിലെ പാർത്ഥസാരഥിയിലേത് .ക്ഷേത്രത്തിനകത്ത് ചടങ്ങുകൾ നടക്കുമ്പോൾ ,പുറത്ത് സംഗീത വേദിയിൽ ചെമ്പൈ ശിഷ്യന്മാരുടെയും ,പുതിയ സംഗീതജ്നമാരുടെയും വലിയ നിരയാണ് എത്തുക .


                                        യേശുദാസും ,ടി.വി .ഗോപാലകൃഷ്ണനും ,കെ .ജി .ജയനും (ജയവിജയ ),മണ്ണൂർ രാജകുമാരനുണ്ണിയും ,സുകുമാരി നരേന്ദ്ര മേനോനും നാലര പതിറ്റാണ്ടായി ഗുരുസന്നിധിയിലെത്തി കച്ചേരി നടത്തുന്നു .യേശുദാസ് 42 വർഷമായി മുടങ്ങാതെ ചെമ്പൈ ഗ്രാമത്തിലെത്തി സംഗീതാർച്ചന നടത്തുന്നു .പാർത്ഥസാരഥിയിൽ ഉത്സവം കൊടിയേറി ഏകാദശി യ്ക്കു വൈകീട്ടാണ് യേശുദാസിന്റെ കച്ചേരി നടക്കുക .രാവിലെ ഉന്ജവൃത്തിയ്ക്കു ശേഷം പഞ്ചരത്ന കീർത്തനാലാപനവും ,തുടർന്നു സംഗീതജ്ഞ രുടെ കച്ചേരിയും കഴിഞ്ഞാണ് യേശുദാസ് ആലപിയ്ക്കുക .കെ .ജി .ജയൻ (ജയവിജയ )ആണ് പാർ ത്ഥ സാരഥി സംഗീതോത്സവത്തിൽ സമാപന കച്ചേരി നടത്തുക .1960 ൽ ഭാഗവതരോ ടൊപ്പം പാർ ത്ഥ സാരഥി സംഗീത സദസ്സിൽ കച്ചേരി നടത്തിയ ജയൻ സഹോദരന്റെ മരണവുമായി ബന്ധപ്പെട്ട് ഒരു വർഷം ഒഴികെ മുടക്കമില്ലാതെ എല്ലാ വർഷവും ഉത്സവത്തിൽ പങ്കെടുക്കുന്നു .ഗുരു സമർപ്പണ ത്തിനെത്തിയ ശിഷ്യ നിരയുടെ ഭക്തിയിൽ ,ചെമ്പൈ യുടെ ആത്മാവും പ്രപഞ്ചവും പുളകമണിയുന്നുണ്ടായിരിയ്ക്കണം..!
ചെമ്പൈയും  യേശുദാസും ചേർന്ന് ആലപിച്ച ഒരു വർണ്ണം ഇനി കേൾക്കൂ .....






MUZRIS-Know the Basics... Series....... Sreekavyasree-Post 6....

Click this LINK to get Sreethaalam.blogspot.in- http://sreethaalam.blogspot.in/
Click this LINK to get.. Dr.M.S.Sree- Poet&Musician Page in FB-http://www.facebook.com/DrMSSreekumarPoetAndMusician?ref=hl

For the Previous Muzris Posts Please Search in the   `DrM.S-Cultural`posts on right side....

CULTURAL....
******************************************************************************
MUZRIS-Know the Basics... Series....... Sreekavyasree-Post 6....
MUZRIS....MUZRIS....MUZRIS.....!!!
Cheras....Thiruvanchikkulam.....Kodungallur temple....
Cheraman  Masjid....Marthoma Church....
Paliam....Paravur Synagouge.....!!!
Muzris Biennale at KOCHI,S.India....!!
North Parur,Kodungallur, Kottappuram,Kochi.....
Pattanam excavation..........!!!
What are all these......
What is the importance of this in the History..........?!!
Somebody knows.......But Somebody Ofcourse NOT AT ALL......!!!


These posts are only of with basic informations with pics ;which acts as a Guideline to the real historical events...For deeper knowledge you may have to look in to other sources...
For Sreekavyasree and Sreethaalam......
Dr.M.S.Sreekumar...