fromstads

2012, ഫെബ്രുവരി 22, ബുധനാഴ്‌ച

DRUTHA THAALAM- Malayalam poetry-Dr.M.S.Sreekumar.(P-4)


(YOU CAN ALSO VISIT http://sreethaalam.blogspot.in/ ,THE MAIN BLOG..........)


ദ്രുത താളം 
കവിത -രചന-ഡോ-എം .എസ് .ശ്രീകുമാര്‍ 


മീനത്തിന്‍ കൊടും ചൂടില്‍ നെടുതാം നെടുംവീര്‍പ്പില്‍ 
`ഉരലി `ന്‍ സ്വപ്നത്തിന്റെ മൃദുവാം മലര്‍ മൊട്ടു 
വിടര്‍ത്താന്‍ കഴിയാത്ത വ്യഥ തന്‍  ഉള്‍ക്കാമ്പിന്റെ 
ശരപന്ജരങ്ങളെ ക്കുറിച്ചു പാടിക്കേട്ടേന്‍ .............

അതു  കേട്ടതിലേറെ  വിഷണ്ണ ഭാവം പൂണ്ട 
മൃദു `മദ്ദള`ത്തിന്റെ തുകലില്‍ വിറ പൂണ്ട 
സ്വനങ്ങള്‍ അതിശക്ത കര താഡനങ്ങളാല്‍
എരിയും ഓര്‍മ്മപ്പാടിന്‍ കഥകളോര്‍ത്തീടവേ 

അറിവിന്‍ നിറകതിര്‍ വിരിഞ്ഞു നിന്നീടിലും 
ചൊരിയാന്‍ പ്രഭ വീണ്ടും സവിതാവരുളിലും 
നിറയും കാര്‍ മേഘത്തിന്‍ അനല്പ്പ നിയോഗത്താല്‍ 
ഉരയ്ക്കാ വജ്രക്കല്ലായിരുന്ന കാലമോര്‍ത്തോ ?!

പരുത്ത മണ്ണില്‍ നിന്നും തെളിഞ്ഞു വന്നീടുവാന്‍ 
`*ഉരയ്ക്കാന്‍` പ്രതീക്ഷയോ #`ടുരയ്ക്കാന്‍` മനസ്സിന്റെ  (*ഉരയ്ക്കുക =തേച്ചു മിനുക്കുക )
തുറന്ന വാതായന പ്പഴുതില്‍ സ്നേഹ സ്വന                           (#ഉരയ്ക്കുക =പറയുക )
പരിലാളന കളോ കനവായ് പ്പോയെന്നാലും  

ഉറച്ച കാല്‍ വയ്പ്പോടെ രണ്ടടി മുന്നോട്ടെന്നു 
കരുതി മുന്നേറുമ്പോള്‍ നാലടി പിന്നോട്ടേയ്ക്കായ്‌ 
തിരിച്ച കാടത്തത്തിന്‍ ഉന്മത്ത പ്രയാണങ്ങള്‍ 
ഉറച്ച മനസ്സോടെ വിറയ്ക്കാക്കരങ്ങളാല്‍

`കൊടുത്തു``കൊണ്ടും ` പേര്‍ത്തുകിതച്ചു നിന്നും 
പാതി കുഴിഞ്ഞ കണ്ണാല്‍ വീണ്ടും പ്രതീക്ഷ-പ്രകാശത്തില്‍ 
ഉഴറിപ്പെരും വേനല്‍പ്പടിയില്‍ തിളങ്ങുന്ന
കറുത്ത ഖഡ്ഗത്തിനെക്കനലില്‍ ച്ചുട്ടുനീറ്റി

ചെളിവെള്ളത്തില്‍ മുക്കി ക്കൂടം കൊണ്ടടിച്ചന്നോ
-`രര` ത്തില്‍ മിനുക്കിത്തന്‍ വായ്ത്തല കൂട്ടിക്കൂട്ടി; 
കുടിയ്ക്കാന്‍ ജലമില്ല!, മരുഭൂമിയില്‍ക്കണ്ട 
മൃഗത്തിന്‍ കഴുത്തിലെ ഞരമ്പില്‍ ക്കടിച്ചൂ റ്റും

രുധിരം പാനം ചെയ്തും;വിറയ്ക്കും ഇടം കയ്യെ
വിറയ്ക്കാ വലം കയ്യാല്‍ മുറുകെക്കൂട്ടി പ്പിടി 
ച്ചിടയില്‍ വാളിന്‍പിടി ഉടുമ്പിന്‍പിടിപോലെ 
പിടിച്ചുമുന്നേറവേ ,പഥങ്ങള്‍ കഴിയവേ.....

മരുഭൂവിന്റെ ശാപ ക്കെടുതി മണല്‍ ക്കാറ്റിന്‍
പിടിയും കടന്നു കാടിരുളില്‍ ക്കേറിപ്പറ്റി
മുടിച്ചും മുച്ചൂ ടെന്നു തകര്‍ത്തും പേര്‍ത്തും പേര്‍ത്തു 
കുതിച്ചും മൃഗങ്ങളെ ക്കൈവാളാല്‍ വെട്ടിക്കൊന്നും 

ഒഴുകും നിണത്തിന്റെ  മണവും സദ്ഭാവങ്ങള്‍
നിറഞ്ഞോ നിറയാതെന്നോ `*തിരയാന്‍ `കഴിയാത്ത   (*വേര്‍തിരിച്ചുനോക്കുവാന്‍))) കഴിയാത്ത  )
വ്യഥതന്‍ പാരാവാര ത്തിരതന്‍ പ്പെരും ശ്ശബ്ദ
മുറക്കെമുഴക്കിയ കാതുകള്‍ ക്കിമ്പം നല്‍കാന്‍ 

ഉലകം കിടുങ്ങുമാറലറി `കാളീരൂപനടനം`
ചെയ്തീടുവാ നിടയാക്കുവതെങ്ങും 
`*തിരിയാ `ക്കാലത്തിന്റെ തിരിയും ചക്രക്കാലിന്‍              (*അറിയാത്ത )
പരിരംഭണമാമോ ?!അനിവാര്യത യാമോ ?!

മദ്ദള പ്രണോദിത കമ്പനധ്വനി വാക്യം 
ഉരലിന്‍ നെഞ്ചില്‍ ചാറ്റല്‍ മഴയായ് പതിച്ചോരു 
സംക്രമ സന്ധ്യാനേരം വന്ധ്യയാം ഭൂമി,ഋതു -
-മതിയായ്‌ പ്പുളകങ്ങള്‍ ഒഴുകി സംഗീതത്തിന്റെ 
പുതു ധാരയായ് കൊച്ചു നദിയായ് ,മന്ദാനില
സമേതം പാടുന്നതിന്‍ ധ്വനി കേട്ടീടുന്നില്ലേ ?!

(My sincere thanks to Dr.LAL.G.MATHEW the emerging talented SINGER in  the You tube Malayalam videos who inspired me to write this poetry)



                                                                                                              23-2-`12
                                                                                                              1-30-pm.
                                                                                                             

(YOU CAN ALSO VISIT http://sreethaalam.blogspot.in/ ,THE MAIN BLOG..........)