fromstads

2013, ഓഗസ്റ്റ് 4, ഞായറാഴ്‌ച

Irupatthezham Rravu-Malayalam Poetry-Dr.M.S.Sreekumar.

You are Most Welcome to http://sreethaalam.blogspot.in/ 
http://www.youtube.com/user/drmssreekumar also...............................................

ഇരുപത്തേഴാം  രാവ്  .....

കവിത -(രചന -ഡോ .എം .എസ് .ശ്രീകുമാർ )










`കിഴക്കിൻ വാതിൽ`* -അണുവിടയെങ്കിലും തുറ
ന്നിരുളിൻ ലോകേ മിന്നിത്തെളിയും കിരണത്തെ
യൊരു മാത്രയെങ്കിലുമൊന്നു  തെളിഞ്ഞു കണ്ടീടുവാൻ 
ജപിച്ചു വ്രതം നോറ്റു രാപ്പകൽ കഴിയവേ...             ( *അവലംബം -വിശുദ്ധ  ബൈബിൾ )


ഇരുളിൽ ത്തണുപ്പിൻറെയിരുമ്പാണികൾ  കുത്തി
മുറിവേൽപ്പിച്ചു വ്യഥ യുപ്പുനീർ തേച്ചു നീറും 
ജന്മത്തിൻ കൊടും ദുഃഖയലയാഴി തൻ ജലം 
നെടുതാം നീറ്റ ലായിട്ടാഞ്ഞടിച്ചുയരവേ  .....


സഞ്ചിതം ശാപഗ്രസ്ത കർമ്മ സഞ്ചയ ഭാണ്ഡം 
ചിന്തിക്കിലാപേക്ഷിക സമസ്യയെന്നാകിലും 
നിറഞ്ഞ ബ്രഹ്മാണ്‍ഡത്തിലുറയും സത്യം തേടാൻ 
ജീവയാത്രതൻ യാനം ദുർബ്ബലമെന്നാകിലും ,


പരതും കണ്ണാൽപ്പിന്നെയിന്ദ്രിയ മഞ്ചും ചേർത്തു 
കൊടുംകാറ്റിരുളിൽത്തൻ `ആറിനെ `ത്തിരയിലും ,
മരുവിൽ നട്ടുച്ചയ്ക്കു തെന്നിമാറിപ്പോകുന്ന -
`പ്രകൃതി` -മരീചിക മാത്രമായ് പ്പൊലിയവെ ...


# ദമനം ,ദാനം ,ദയ ,പ്രണവം ഉപനിഷദ് സ്വര -              ( അവലംബം -ഉപനിഷത്ത്  ) 
മോം കാരം ബ്രഹ്മമനന്ത സംഗീതത്തിൻ 
ശരിയായ് ലയിയ്ക്കുന്ന ശ്രുതിയായ്‌ വാതിൽ -
ത്താക്കോൽ മനനസ്പന്ദത്താലെയകലെയറിയവേ ...


എളിയ ദാനത്തിങ്കൽ ,ശ്രേഷ്o മാം നിശയിങ്കൽ ,
ഹൃദയം ലയിയ്ക്കുന്ന മധുരം  സ്നേഹത്തിങ്കൽ ...
മണിനാദങ്ങൾ വീണാ വൃന്ദവാദ്യങ്ങൾ കേൾപ്പൂ ,
പൊഴിയും തെളിനിലാപ്പാൽ പോലെ വെട്ടം കാണ്മൂ ,


സുഗന്ധ പൂരിതം ശിരസ്സുയരേ പറക്കുന്ന 
നിറഞ്ഞ ധൂമ ശുഭ്ര മേഘ പാളികൾ വന്നു 
പരന്നൂ മന്ദാനിലൻ തഴുകീ**`യിരുപത്തേഴിൻ-      ( ** അവലംബം -പരിശുദ്ധ  ഖുറാൻ  ) 
രാവിതു `മലക്കുകൾ ` ഒഴുകീടുന്നൂ മുന്നിൽ .....!!



@ All rights owned&reserved by Dr.M.S.Sreekumar                                                                                                        4-8-2013-11pm