fromstads

2015, ജൂലൈ 6, തിങ്കളാഴ്‌ച

കേരള പാഠാവലി-മലയാളം -സ്റ്റാൻഡാർഡു-III-(1970 കൾ)-കാറ്റിനോട്-Kerala Padaavali-Malayalam-Standard III-1970`s

You are most Welcome to


കേരള പാഠാവലി-മലയാളം (സ്റ്റാൻഡാർഡു-III )
(1970 കൾ)
കാറ്റിനോട് ....
(ആലാപനം -ഡോ.എം.എസ്.ശ്രീകുമാർ )

മാമരം കോച്ചും തണുപ്പത്ത് ,
താഴ്‌വര പൂത്തൊരു കുന്നത്ത് ,
മൂടിപ്പുതച്ചു കിടക്കും കാറ്റേ,
മൂളി ക്കുതിച്ചു പറന്നാട്ടേ ....!

പൂങ്കുളിരുറ്റ കിഴക്കൻ മേട്ടിലെ -
കുന്കുമാച്ചോലയിൽ നീരാടി ,
നീയെത്തുമ്പോ ഴ തെന്തിനു കാറ്റേ ,
തൈമാവിന്നൊരു താലോലം...!

അൻപിൽ പൂത്തു മദിച്ചിളമിച്ചൊരു-
കൊമ്പുകളിൽ ച്ചെറുതാകമ്പം,
മെല്ലെച്ചിന്തുക പൂമ്പൊടി കാറ്റേ ,
ഫുല്ല മലർക്കുല ചായുമ്പോൾ.....!

ഉണ്ണി വിരിഞ്ഞു കഴിഞ്ഞൂ പച്ച -
ക്കണ്‍ണ് മിഴിച്ചു കിടക്കുമ്പോൾ ,
പുഞ്ചനിലത്തിലെ പുൽക്കൊടിത്തുമ്പിലെ ,
മഞ്ഞിൻ തുള്ളി വശത്താക്കി ,

അഞ്ചിക്കൊഞ്ചിയ കാറ്റേ നീയീ,
പിഞ്ചു കിടാങ്ങളെ കണ്ടോളൂ ,
കണ്ണുമടച്ചു കിടക്കും കുഞ്ഞി ,
ക്കള്ളന്മാരെ പൂണ്ടോളൂ.....

മെല്ലെ മെല്ലെ തൊട്ടിൽ കൊളുത്തിയ ,
ചില്ലകളിൽ കൈ വച്ചോളൂ ...
മെല്ലെ മെല്ലെ തൊട്ടിൽ കൊളുത്തിയ ,
ചില്ലകളിൽ കൈ വച്ചോളൂ ....!