fromstads

2012, സെപ്റ്റംബർ 13, വ്യാഴാഴ്‌ച

NATANAM-Malayalam Poetry-Dr.M.S.Sreekumar

You are also most welcome to the Home site SREETHAALAM and to get that Please click on this LINK http://sreethaalam.blogspot.in/
നടനം...
മലയാള കവിത -ഡോ .എം.എസ്.ശ്രീകുമാര്‍ 

മരണം വിതയ്ക്കുന്ന കാളീ ,നിന്റെ 
ചുടലനൃത്തം തുടര്‍ന്നാലും .....!
അരുമ ക്കിടാത്തന്റെ മുന്നില്‍ ,നിന്റെ 
ചെങ്കനല്‍ പ്രഭ തൂകിയാലും ....!

അവകാശ ബോധം അതൊന്നെ മൂഡ്ഢ 
മനസ്സിന്റെ യുള്ളില്‍ തെളിഞ്ഞും 
കര്‍ത്തവ്യബോധം മറക്കും -
കാട്ടു കുതിരയെ കെട്ടിയിട്ടാലും ....!

ഉയരും ഉടുക്കിന്റെ താളം ചേര്‍ത്തു 
ചുവടുകള്‍ വച്ചാടിയാലും ....!
അഗ്നിസ്ഫുലിംഗങ്ങള്‍ കൊണ്ടെ നിന്റെ 
കണ്‍ കനല്‍ തീ കൂട്ടിയാലും ....!

ഓര്‍ക്കാത്ത നേരത്തു കാകന്‍ ഭോജ്യം 
റാഞ്ചിയെടുക്കുന്ന പോലെ ....
മത്തഗജ മസ്തകത്തില്‍ വന്യ 
സിംഹ മമരുന്ന പോലെ .....

മരണം വിതയ്ക്കുന്ന കാളീ ,നിന്റെ 
ചുടല നൃത്തം തുടര്‍ന്നാലും .....
അരുമ ക്കിടാത്തന്റെ മുന്നില്‍ ,നിന്റെ 
നടനം തുടര്‍ന്നു വന്നാലും ....!

അരമണി നാദം കിലുക്കി ,പ്രണ -
-വാകാരമന്ത്രം മന്ത്രം ഉയര്‍ത്തീ .....
തുടരും ചിലമ്പിന്റെ   ത്ധില്‍   ത്ധില്‍ സ്വനം 
നെടുതായ കാറ്റില്‍ പരത്തീ 

കരിയും ശവത്തിന്റെ ഗന്ധം ,പാല -
കുസുമ ഗന്ധത്തില്‍ കലര്‍ത്തീ ...
ഉയരും പുകയ്ക്കൊത്തീ യിരുളില്‍ -
കരി ച്ചുരുള്‍ മുടിയൊന്നായ് പറത്തീ ......

കടുംതുടിയൊച്ചയും ചേര്‍ത്തേ ...
കന്മദം പോല്‍ തുടിപ്പാര്‍ന്നേ.....
തുടരുക നൃത്തമെന്‍ കാളീ കടും -
ഇരുളില്‍ തുടിയ്ക്കുന്ന കാളീ .....

വിജനമീ തീര പ്രദേശം ;രാത്രീഞ്ച ര 
ജീവ ജാലങ്ങള്‍ ഏറ്റം ...!
ഉരുകിത്തിളയ്ക്കും ഹൃദയം നിന്റെ 
നടനത്തെ കണ്ടു ണരട്ടെ.....!

രാത്രിവാനിന്റെ ചെരുവില്‍ 
കത്തിയമരുന്ന ധൂമ കേതുക്കള്‍ , 
ച്ഹി ഹ്ന ഗ്രഹ സഞ്ചയങ്ങള്‍ -മനോ 
ദൃഷ്ടിയ്ക്കു തന്നധീനങ്ങള്‍ ......!

പ്രാണ രേണുക്കള്‍ നിറങ്ങള്‍ ,
ശബ്ദ നിയമം മറക്കും സ്വരങ്ങള്‍ ...!
അവയെല്ലാമൊന്നു ചേരട്ടെ 
നിന്റെ ചടുല നൃത്തം കണ്ടിടട്ടെ ....!

അണ്ഡ കടാഹം അനന്തം ,പര-
ബ്രഹ്മ രൂപം കണ്ടിടട്ടെ ...നിന്‍ -
പൊന്നിന്റെ വാള്‍ത്തല മിന്നി ,ഇടി -
മിന്നല്‍ പരക്കട്ടെ യെങ്ങും ........!

അത്യന്ത ഗര്‍ജ്ജനം പൊങ്ങീ അതില്‍ 
അഷ്ട ദിക്കൊന്നായ് നടുങ്ങീ ....
ആശ്രിത പ്രേമ പ്രഭാവം ചെയ്തി -
ട്ടാ നടനം തുടരട്ടെ .............!

ഘോരമാം മാരിയൊഴുകി   മനോ 
കന്മഷം പെയ്തു തീരട്ടെ ....!
നിറയും പ്രളയ ജലമായ് 
മൃതി ,ജനിയായ് പുനര്ജ്ജനിയ്ക്കട്ടെ .....!













                                                                                                                               27-8-`12-7.30 pm

©All rights owned and reserved byDr.M.S.Sreekumar(vetdrskms@gmail.com)