fromstads

2012, ഓഗസ്റ്റ് 27, തിങ്കളാഴ്‌ച

Ona pandhaavu -Malayalam poetry-Dr.M.S.Sreekumar


YOU ARE ALSO MOST WELCOME TO http://sreethaalam.blogspot.in/2011/03/blog-post.html 
ഓണ പന്ഥാവ്  ....
കവിത 
രചന,ഈണം ,ആലാപനം - ഡോ.എം .എസ് .ശ്രീകുമാര്‍ .

ഏകാന്ത പഥികന്റെ യാത്രയില്‍ പ്പൂമണം 
തൂകുന്നു വാടിയ പൂക്കള്‍ ...
ചേലെഴും വീഥിയില്‍  പരവതാനിയ്ക്കതാ
കരിയില മെത്ത ജാലങ്ങള്‍ ...

വന്ദനം ചെയ്യുന്നു കരിയുന്ന പുല്‍ക്കൊടി 
ത്തു മ്പിന്റെ കുനിയും ശിരസ്സും ,
ഇന്ദ്രജാലങ്ങള്‍ നടത്തുന്നു ചെംവാക -
പ്പൂമരത്തിന്റെ ദലങ്ങള്‍ ....

ആശംസാ സന്ദേശ മാത്മാവിലായ്  പൊഴി -
യ്ക്കുന്ന ചീവീടിന്റെ നാദം ... 
ഊഷരമാം ലലാടത്തിന്റെ നിറുകയില്‍ 
തൊടുകുറി ചാര്‍ത്തുവാന്‍ കാലം .....!

മദ്ധ്യാഹ്ന സൂര്യന്റെ മംഗളാശംസയായ് 
ഉഷ്ണ തീജ്വാല പ്രവാഹം ....
`മാരുത നിസ്സംഗ ഭാവം` മറന്നു കാറ്റിന്റെ 
 പ്ര ച ണ്ഡ പ്രതാപം ....

പൊഴിയുന്ന ശല്ക്കത്തെ വഴിയിലുപേക്ഷിച്ചു 
ഇഴയുന്ന നാഗത്തിന്‍ ഹാസം ...
പാദപത്തിന്‍ ഉണങ്ങീടിന ചില്ലയില്‍ 
വായസത്തിന്‍ വക്രനോട്ടം ....!

വറ്റി വരണ്ട വാപീ മൃത ച്ഛായ യില്‍
ചത്ത മത്സ്യത്തിന്റെ കണ്‍കള്‍      
കഴുകന്റെ ചുണ്ടുകള്‍ കൊത്തി വലിയ്ക്കുന്ന 
മൃത ശരീരത്തിന്റെ ദൈന്യം .....!

ദിശകള്‍ തിരയുന്നു ,ചുടലയില്‍ കരിയുന്ന -
ശവഗന്ധ മാണോ ഇതെങ്ങും ?!.....
പുനര്‍ജ്ജനീ പുഷ്പ്പം കിളിര്‍ക്കുന്ന മണ്ണിലേ -
യ്ക്കൊഴുകുന്ന യാത്രയി താണോ ?!!....

പുനര്‍ജ്ജനീ പുഷ്പ്പം കിളിര്‍ക്കുന്ന മണ്ണിലേ -
യ്ക്കൊഴുകുന്ന യാത്രയി താണോ ?!!....

                                                                                                                28-8-12-4.05 am 

 You can also watch the video of this in drmssreekumar channel in You tube by clicking this link ....

വളരെ വൈകിയാണ് അറിഞ്ഞത് ..... എനിക്ക്  ഏറ്റവും പ്രിയപ്പെട്ടവരില്‍ ഒരാളായ, ചികില്‍സക നെങ്കിലും ഒരു സുഹൃത്ത് എന്നു തന്നെ പറയാം ;ഡോ .ശ്രീ .രഘു .എന്‍ .മേനോന്‍ (ചൈതന്യ  അര്‍ബന്‍ ഹോസ്പിറ്റല്‍ ,നോര്‍ത്ത് പറവൂര്‍ ,എറണാകുളം ജില്ല -മെഡിസിന്‍ വിഭാഗം) ഇക്കഴിഞ്ഞ ഉത്രാട ദിവസം അന്തരിച്ചു  എന്ന വാര്‍ത്ത...
ഈ കവിത പ്രസിദ്ധീകരിയ്ക്കുന്ന സമയം അദ്ദേഹം ഒരു പക്ഷേ    മരണത്തിന്റെ ഗഹ്വരത്തിലേയ്ക്ക്പതിയേ മറയുവാന്‍തുടങ്ങുകയായിരുന്നിരിയ്ക്കണം....
അദ്ദേഹത്തിന്  എന്റെ ദുഃഖം നിറഞ്ഞ ആദരാഞ്ജലികള്‍ ........................ 
                                                                                   ഡോ .എം .എസ് .ശ്രീകുമാര്‍               (4-8-`12 )