You are also Welcome to http://sreethaalam.blogspot.com/ for more Songs ,Lyrics,Cover songs etc...
രാഗ സംജ്ഞ ............
(1987)
(കവിത- രചന-ഡോ.എം.എസ്.ശ്രീകുമാര്‍ )
ഈ കവിതയുടെ വീഡിയോ(റീ മേയ്ക്ക് ) കാണുവാൻ താഴെയുള്ള ലിങ്കിൽ ക്ളിക്ക് ചെയ്യുക
To Watch the Remake version of this Poetry in YOU TUBE Pl.Click the LINK below....
http://www.youtube.com/watch?v=li8fnjrSWlM
അവിടെ നിന് ഹൃദയാര്‍ദ്ര സ്പന്ദവേഗത്തിലായ് ,
ഇവിടെന് മനവുംതുടിച്ചിടുന്നൂ സഖീ ....
അവിടെ നിന് ഉഛ്വാസനിശ്വാസ വായുവില്‍ ,
ഇവിടെയെന് നാസികാരന്ധ്രം വിടരുന്നു.....
നീയുറക്കത്തിന്റെ തീരപ്പടവിലായ്-
സ്വപ്ന നഖങ്ങളാല്‍ ചിത്രമെഴുതുമ്പോള്‍ ....
എന്റെ മനസ്സിന്റെ ചിത്രയവനിക
നിന് കിനാസ്വപ്നത്തില് വര്‍ണ്ണം പകരുന്നു .....
അവിടെ നിന്കാല്പ്പാദ നൃത്തകവിതയില്
ഇവിടൊരു തൂലികാ ചിത്രം നിറയുന്നു ......
അവിടെ നിന് ചുണ്ടുകള്‍ ഗാനമുതിര്ക്കുമ്പോള്
ഇവിടൊരു കാവ്യപ്രചോദനം പുല്കുന്നു......
നിന് കൂന്തല്‍ പുഷ്പസൌരഭ്യം വിതറുമ്പോള്‍
എന്‍ ഹൃത്തതൊന്നാകെയേറ്റു വാങ്ങീടുന്നു.....
ഒരുവേള നിന്ഗള ഗദ്ഗദനാദത്തില് -
അനുരണനാര്ദ്രമെന് കണ്ഠംഇടറുന്നു......
നീറാതെനീറുന്ന രാഗസംജ്ഞാര്ദ്രമീ -
വേപുധു ചിന്തയെ നീയറിഞ്ഞീലയോ?!
പാതവക്കത്തെ നറും നിലാപ്പാലിലും,
കാറ്റിലും, മര്മ്മരം കേട്ടതുമില്ലയോ ?........................
(പ്രഥമ സൃഷ്ടി - 21.9.`87. -12.50 am)
(പുന:സൃഷ്ടി - 13.3.2011-3.54 am )
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ