ഇളവന്നൂർ മഠത്തിലെ...
പി .ഭാസ്കരൻ,ദേവരാജൻ ,യേശുദാസ്
(കടത്തനാട്ടു മാക്കം )
കൂടുതൽ പോസ്റ്റുകൾ ...
ഈ ലിങ്കുകളിൽ ക്ളിക്ക് ചെയ്താലും .....
ഇളവന്നൂർ മഠത്തിലെ ഇണക്കുയിലേ-മാറിൽ ,
കളഭക്കൂട്ടണിഞ്ഞു കൊണ്ടുറക്കമായോ?
വിരഹത്തിൻ ചൂടുണ്ടോ വിയർപ്പുണ്ടോ നിന്നെ ,
വീശുവാൻ മേടക്കാറ്റിൻ വിശറിയുണ്ടോ ? (ഇളവന്നൂർ മഠത്തിലെ....)
കളിവള്ളം കെട്ടിയിട്ടു പുഴക്കടവിൽ-ഞാൻ,
മലരണി വാകച്ചോട്ടിൽ മയങ്ങുമ്പോൾ ,
കനവിന്റെ കളിത്തേരിൽ വന്നില്ലേ-സ്നേഹ
ക്കളി വാക്കു പറഞ്ഞെന്നെ ക്ഷണിച്ചില്ലേ ,
ക്ഷണിച്ചില്ലേ.....? (ഇളവന്നൂർ മഠത്തിലെ....)
പതിനഞ്ചാം വാവിലെ പാലാഴിത്തിരമാല ,
പടകാളി മുറ്റത്തെത്തി വിളിയ്ക്കുന്നൂ ,
പുളിയിലക്കരമുണ്ടു പുതച്ചാട്ടെ -നിന്റെ ,
സഖിമാരെയുണർത്താതെ വന്നാട്ടെ ,
വന്നാട്ടെ ....... (ഇളവന്നൂർ മഠത്തിലെ....)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ